Times Kerala

വിവാദങ്ങൾക്കിടെ റിലീസ്; ഒൻപതാം നാൾ 100 കോടി ക്ലബ്ബിൽ ‘ദി കേരള സ്റ്റോറി’

 
വിവാദങ്ങൾക്കിടെ റിലീസ്; ഒൻപതാം നാൾ 100 കോടി ക്ലബ്ബിൽ ‘ദി കേരള സ്റ്റോറി’
വിവാദങ്ങൾക്കിടെ റിലീസായ ദി കേരള സ്റ്റോറി 100 കോടി ക്ലബ്ബിൽ. മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. ഇതുവരെ ഉള്ള കണക്ക് പ്രകാരം അതായത്, ഒൻപത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിച്ചുവെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.

ഇതുവരെയുള്ള കണക്ക് പ്രകാരം 2023ലെ 100 കോടി(NBOC) കടക്കുന്ന നാലാമത്തെ ഹിന്ദി ചിത്രം ആയിരിക്കുകയാണ് ദി കേരള സ്റ്റോറി. ഒന്നാമത് ഷാരൂഖ് ഖാൻ ചിത്രം പത്താൻ ആണ്. തു ജൂതി മെയിൻ മക്കാർ, കിസികാ ഭായ് കിസികി ​​ജാൻ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

കൂടാതെ ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശും ട്വീറ്റ് ചെയ്യുന്നു. ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം, രണ്ടാം ആഴ്ചയിൽ വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടിയും നേടി. ഇന്ത്യൻ ബോക്സ് ഓഫീസ് കണക്കാണിത്. ആകെമൊത്തം 112.99 കോടിയാണ് ദി കേരള സ്റ്റോറി സ്വന്തമാക്കിയിരിക്കുന്നത്. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയത്.
 

Related Topics

Share this story