'അന്വേഷണം തുടരണം': നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തിന് ആശ്വാസം; ED കുറ്റപത്രം സ്വീകരിക്കാതെ കോടതി | National Herald case

സത്യം ജയിച്ചുവെന്ന് കാട്ടി കോൺഗ്രസും രംഗത്തെത്തി.
national herald case
Updated on

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമർപ്പിച്ച കുറ്റപത്രം ഡൽഹി കോടതി സ്വീകരിച്ചില്ല. എന്നാൽ, കേസിൽ അന്വേഷണം തുടരണമെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.(Relief for Gandhi family in National Herald case, Court refuses to take ED chargesheet)

ഇ.ഡി.യുടെ കുറ്റപത്രത്തിൽ നേരിട്ട് ഇടപെടാൻ വിസമ്മതിച്ച കോടതി, സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചതെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തി. ഈ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ല. അതിനാൽ, നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്തണമെന്നാണ് കോടതിയുടെ നിർദേശം.

സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഏപ്രിൽ 15-നാണ് ഇ.ഡി. കുറ്റപത്രം സമർപ്പിച്ചത്. നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ് (AJL) യങ് ഇന്ത്യ ലിമിറ്റഡ് (YIL) ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇ.ഡി.യുടെ കണ്ടെത്തൽ. നാഷണൽ ഹെറാൾഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡി.യുടെ ആരോപണം.

കള്ളപ്പണം വെളുപ്പിക്കലിലൂടെ ഗാന്ധി കുടുംബം 142 കോടി രൂപയുടെ ലാഭം സ്വന്തമാക്കിയെന്നാണ് ഇ.ഡി.യുടെ വാദം. കോടതി കുറ്റപത്രം സ്വീകരിക്കാത്തത് കേസിന്റെ നിയമപരമായ സാധുതയിൽ സംശയങ്ങൾ ഉയർത്തിയിരിക്കുകയാണ്. സത്യം ജയിച്ചുവെന്ന് കാട്ടി കോൺഗ്രസും രംഗത്തെത്തി.

Related Stories

No stories found.
Times Kerala
timeskerala.com