ഭൂമി തർക്കം, ഒത്തുതീർപ്പിന് വഴങ്ങാത്തതിലുള്ള പക; വീട്ടുമുറ്റത്ത് ഉറങ്ങിക്കിടന്ന കർഷകനെ വെടിവച്ചു കൊന്നു | Murder

murder case
Updated on

അരാരിയ: ബിഹാറിലെ അരാരിയ ജില്ലയിൽ വീട്ടുമുറ്റത്ത് ഉറങ്ങിക്കിടന്ന കർഷകനെ വെടിവച്ചു കൊന്നു. റാണിഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ബെൽസാര പഞ്ചായത്തിൽ രഞ്ജൻ യാദവിനെയാണ് (45) വെടിവെച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മരുന്ന് കഴിച്ച് വീടിൻ്റെ വരാന്തയിലെ കട്ടിലിൽ രഞ്ജൻ യാദവ് ഉറങ്ങുകയായിരുന്നു. വീട്ടിലെ മറ്റുള്ളവർ സമീപത്തെ വിരുന്നിന് പോയ സമയത്താണ് ആയുധധാരികളായ രണ്ടോ മൂന്നോ പേർ ചേർന്ന് കൃത്യം നടത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന രഞ്ജൻ യാദവിന് നേരെ അക്രമികൾ മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു.

സ്ഥലത്തെ ഭൂമി തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. കൊല്ലപ്പെട്ട രഞ്ജൻ യാദവിന് നേരെ മുമ്പ് ഒരിക്കൽ ആക്രമണം നടന്നിരുന്നു. അന്ന് കണ്ണിൽ വെടിയേറ്റിരുന്നു. മുമ്പ് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികൾ ഒത്തുതീർപ്പിന് സമ്മർദ്ദം ചെലുത്തിയിരുന്നു. ഒത്തുതീർപ്പിന് തയ്യാറാകാതിരുന്നതിനെത്തുടർന്ന് കൊലപാതക ഭീഷണിയുണ്ടായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. വിവരം ലഭിച്ച ഉടൻ റാണിഗഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് കുമാർ സിംഗ്, റാണിഗഞ്ച് സ്റ്റേഷൻ ഹെഡ് രവി രഞ്ജൻ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Summary

A 45-year-old farmer named Ranjan Yadav was fatally shot while sleeping on his porch in Belsara Panchayat, Araria district, Bihar. The murder, allegedly carried out by two or three armed assailants, is suspected to be a result of a land dispute and personal rivalry. According to relatives, the victim had survived a previous attack and was under pressure to settle a police complaint filed against the accused.

Related Stories

No stories found.
Times Kerala
timeskerala.com