ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകൾ, ഐ.ഐ.ടി.കൾ, ഐ.ഐ.എം.കൾ, എൻ.ഐ.ടി.കൾ, ഐ.ഐ.എസ്.സി., ഐ.ഐ.ഐ.ടി.കൾ എന്നിവയുടെ നിയന്ത്രണം പുതിയ ഉന്നതവിദ്യാഭ്യാസ കമ്മിഷന് കൈമാറുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു.(New commission in higher education, bill sent to JPC)
വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ അവതരിപ്പിച്ച 'വികസിത് ഭാരത് ശിക്ഷാ അധിസ്ഥാൻ' (VBSA) ബിൽ കൂടുതൽ പരിശോധനകൾക്കായി സംയുക്ത പാർലമെന്ററി സമിതിക്ക് (JPC) വിട്ടു. പുതിയ ബിൽ നിയമമാകുന്നതോടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ വരും.
സർവകലാശാലകൾ നിലവിൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന് (യു.ജി.സി.) കീഴിലാണ് പ്രവർത്തിക്കുന്നത്. പുതിയ കമ്മിഷൻ വരുന്നതോടെ ഈ നിയന്ത്രണം മാറും. ഇതോടെ നിലവിൽ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ കീഴിലുള്ള ഐ.ഐ.ടി.കളും ഐ.ഐ.എം.കളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ഈ കമ്മിഷന്റെ കീഴിലാകും.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാണിജ്യവത്‌കരണം തടയാനും പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നുണ്ട്. രാഷ്ട്രപതി നിയമിക്കുന്ന ചെയർപേഴ്‌സന്റെ നേതൃത്വത്തിലായിരിക്കും ഈ കമ്മിഷൻ പ്രവർത്തിക്കുക.