

ഔറംഗബാദ്: ബിഹാറിലെ ഔറംഗബാദ് (Aurangabad) സദർ ആശുപത്രിയിലെ ഓപി വിഭാഗത്തിലെ ഡോക്ടർ പരസ്യമായി ഗുഡ്ക ചവച്ചുകൊണ്ട് രോഗികളെ പരിശോധിച്ചു. ഇത് ചോദ്യം ചെയ്ത രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി സംസാരിക്കുകയും ചെയ്യുന്ന ഡോക്ടറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഓപിഡി റൂമിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടർ ഗുഡ്ക വായിൽ വെച്ച്, മാസ്‌ക് ധരിക്കാതെ, ശുചിത്വ നിയമങ്ങൾ പാലിക്കാതെ രോഗികളെ പരിശോധിക്കുകയായിരുന്നു. ഡോക്ടറുടെ ഈ ഉത്തരവാദിത്തമില്ലായ്മയെ ചോദ്യം ചെയ്ത രോഗിയുടെ ബന്ധുവിനോട് ഡോക്ടർ രൂക്ഷമായി പ്രതികരിച്ചു. "ഞാൻ ഗുഡ്ക കഴിക്കുകയാണെങ്കിൽ നിങ്ങൾക്കെന്താണ്? പറ, നിങ്ങൾക്കെന്താണ് ചെയ്യാൻ കഴിയുക? ഞങ്ങൾ ഗുഡ്ക കഴിച്ചാൽ നിങ്ങളുടെ അച്ഛനെന്താണ് ചേതം?" എന്ന് ഡോക്ടർ ആക്രോശിച്ചു. ഈ സംഭവം ബിഹാറിലെ ആരോഗ്യ സംവിധാനങ്ങളുടെ ശോച്യാവസ്ഥയും ആശുപത്രി അധികൃതരുടെയും ആരോഗ്യ വകുപ്പിൻ്റെയും അനാസ്ഥയും തുറന്നുകാട്ടുന്നു.
പൊതുസ്ഥലത്ത് ഗുഡ്ക കഴിക്കുന്നതും മാസ്‌ക് ധരിക്കാതിരിക്കുന്നതും ശുചിത്വമില്ലായ്മയും മെഡിക്കൽ ധാർമ്മികതയുടെ ഗുരുതരമായ ലംഘനവുമാണ്. വീഡിയോ തെളിവുകൾ പുറത്തുവന്നതോടെ, ഈ ഡോക്ടർക്കെതിരെ ഉടനടി കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യമുയർത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ പൊതുജനാരോഗ്യ സേവനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു എന്നും അധികൃതർ ശുചിത്വവും ധാർമ്മിക നിലവാരവും ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
A shocking incident has emerged from the Aurangabad Sadar Hospital in Bihar, where a doctor on duty in the OPD office was caught on video openly chewing gutkha (chewing tobacco), examining patients without wearing a mask, and ignoring hygiene protocols.