പാർലമെന്റ് ഉദ്ഘാടനത്തിനു രാഷ്ട്രപതിയെ നിയോഗിക്കണം: സുപ്രീംകോടതിയിൽ ഹർജി

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രിയെയാണ് ലോക്സഭ സെക്രട്ടറിയേറ്റ് ക്ഷണിച്ചതെന്നും എന്നാൽ രാഷ്ട്രപതിയെയാണ് ക്ഷണിക്കേണ്ടിയിരുന്നതെന്നും ഹർജിയിൽ പറയുന്നു. ഭരണഘടനയുടെ 79-ാം അനുഛേദം അനുസരിച്ച് രാഷ്ട്രപതി പാർലമെന്റിന്റെ അവിഭാജ്യ ഘടകമായതിനാൽ രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിലേയ്ക്ക് ക്ഷണിക്കാതിരുന്നത് ലോക്സഭ സെക്രട്ടറിയേറ്റിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നും ജയ സുകിൻ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ പരമോന്നത നീതിനിർവഹണ സംവിധാനമാണ് പാർലമെന്റ്. പാർലമെന്റിന്റെ ഇരു സഭകളെയും വിളിച്ചു ചേർക്കുന്നതിനും നിർത്തിവയ്ക്കുന്നതിനും പുറമേ സ്ഥിരം സഭയല്ലാത്ത ലോക്സഭ പിരിച്ചു വിടുന്നതിനുമുള്ള അധികാരം. രാഷ്ട്രപതിക്കാണെന്നും ഹർജിയിൽ പറയുന്നു.