ആസാമിൽ ബഹുഭാര്യത്വം നിരോധിക്കും: മുഖ്യമന്ത്രി ഹിമന്ത
May 9, 2023, 18:37 IST

ദിസ്പുർ: സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇതിന്റെ നിയമവശങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബഹുഭാര്യത്വം നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോയെന്ന് വിദഗ്ധ സമിതി പരിശോധിക്കും. മുസ്ലിം വ്യക്തിനിയമത്തിലെ (ശരിയത്ത്) വ്യവസ്ഥകൾ, ഭരണഘടനയുടെ 25-ാം അനുച്ഛേദം എന്നിവ സമിതി പഠിക്കും. നിയമവിദഗ്ധരുമായി കൂടിയാലോചനകൾ നടത്തുമെന്നും ഹിമന്ത ബിശ്വ ശർമ അറിയിച്ചു.