ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ പ്രധാന എതിരാളികൾ വിജയ്‌യുടെ പാർട്ടിയല്ലെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഒരു പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.(The Fight is with AIADMK, Udhayanidhi Stalin refutes Vijay's claim)
നിലവിൽ ദുർബലമാണെങ്കിലും തമിഴ്‌നാട്ടിലെ ഡി.എം.കെയുടെ പ്രധാന എതിരാളി എ.ഐ.എ.ഡി.എം.കെ തന്നെയാണ്. മത്സരം അവർ തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെയും അവരുടെ എല്ലാ 'ബി ടീമുകളെയും' ഡി.എം.കെ പരാജയപ്പെടുത്തും. ബി.ജെ.പിക്ക് തമിഴ്‌നാട്ടിൽ വേരോട്ടമുണ്ടാക്കാൻ കഴിയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.