Times Kerala

 പ്രധാനമന്ത്രി 14ന് ഖത്തർ സന്ദർശിക്കും; ഇന്ത്യന്‍ നാവികരെ വിട്ടയച്ച അമീറിനെ നേരിട്ട് നന്ദി അറിയിക്കും

 
 പ്രധാനമന്ത്രി 14ന് ഖത്തർ സന്ദർശിക്കും; ഇന്ത്യന്‍ നാവികരെ വിട്ടയച്ച അമീറിനെ നേരിട്ട് നന്ദി അറിയിക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 14ന് ഖത്തർ സന്ദർശിക്കും. ഖത്തറില്‍ തടവിലായിരുന്ന മുൻ ഇന്ത്യന്‍ നാവികരെ വിട്ടയച്ചതിനു പിന്നാലെയാണ് മോദിയുടെ സന്ദർശനം.

ഖത്തർ അമീറിനെ നേരിട്ട് കണ്ട് പ്രധാനമന്ത്രി നന്ദി അറിയിക്കും. നാളെ യു.എ.ഇയിലേക്ക് പോകുന്ന പ്രധാനമന്ത്രി തൊട്ടടുത്ത ദിവസമാണ് ഖത്തറില്‍ എത്തുക. വിദേശകാര്യ സെക്രട്ടറി വിനയ് ഖത്ര ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  

Related Topics

Share this story