

ന്യൂഡൽഹി: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ (Vijay Hazare Trophy) റെക്കോർഡ് പ്രകടനങ്ങളുമായി ഇന്ത്യൻ താരങ്ങൾ. ഗോവയ്‌ക്കെതിരായ മത്സരത്തിൽ മുംബൈ താരം സർഫറാസ് ഖാൻ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്നത്തെ പ്രധാന ആകർഷണം. വെറും 75 പന്തിൽ 157 റൺസാണ് സർഫറാസ് അടിച്ചുകൂട്ടിയത്. 56 പന്തിൽ സെഞ്ച്വറി തികച്ച താരം 9 ഫോറുകളും 14 സിക്സറുകളും പറത്തി. സർഫറാസിന്റെ മികവിൽ മുംബൈ 444 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മുഷീർ ഖാൻ (60), ഹാർദിക് തമോറെ (53) എന്നിവരും തിളങ്ങി.
ഉത്തരാഖണ്ഡിനെതിരെ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് 124 റൺസെടുത്ത് മുന്നിൽ നിന്ന് നയിച്ചു. മഹാരാഷ്ട്ര 331 റൺസ് നേടി. ഹൈദരാബാദിനെതിരെ റൺമല തീർത്ത ബറോഡയ്ക്കായി മൂന്ന് താരങ്ങൾ സെഞ്ച്വറി നേടി. നിത്യ പാണ്ഡ്യ (122), അമിത് പാസി (127), ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യ (109*) എന്നിവരാണ് തിളങ്ങിയത്. ബറോഡ 417 റൺസ് നേടി.
പുതുച്ചേരിക്കെതിരെ ഓപ്പണർമാരായ മായങ്ക് അഗർവാളും (132) ദേവ്ദത്ത് പടിക്കലും (113) സെഞ്ച്വറി നേടി. ആദ്യ വിക്കറ്റിൽ ഇവർ 228 റൺസ് കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിനെ വെറും 63 റൺസിന് എറിഞ്ഞിട്ട് ബംഗാൾ തകർപ്പൻ ജയം നേടി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആകാശ് ദീപ്, മുകേഷ് കുമാർ എന്നിവർ നാല് വിക്കറ്റുകൾ വീതം വീഴ്ത്തി. ഹരിയാനയ്ക്കായി അൻഷുൽ കംബോജും മധ്യപ്രദേശിനായി വെങ്കിടേഷ് അയ്യരും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി ബൗളിംഗിലും കരുത്ത് കാട്ടി.
The Vijay Hazare Trophy 2025-26 matches saw spectacular performances with Sarfaraz Khan smashing a 75-ball 157 for Mumbai and Ruturaj Gaikwad scoring 124 for Maharashtra. Krunal Pandya, Mayank Agarwal, and Devdutt Padikkal also notched brilliant centuries for their respective teams. On the bowling front, Bengal's pace trio of Mohammed Shami, Akash Deep, and Mukesh Kumar dismantled Jammu & Kashmir for just 63 runs, while Venkatesh Iyer and Anshul Kamboj claimed four-wicket hauls.