തെലങ്കാനയെ അപമാനിച്ചതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കോൺഗ്രസ്
Sep 19, 2023, 20:00 IST

തെലങ്കാനയെ ഒരിക്കൽ കൂടി അപമാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കോൺഗ്രസ് ചൊവ്വാഴ്ച ആവശ്യപ്പെട്ടു. തെലങ്കാനയിലെ രക്തസാക്ഷികളെയും അവരുടെ ത്യാഗങ്ങളെയും പരിഹസിച്ചുകൊണ്ടുള്ള മോദിയുടെ പരാമർശം തെലങ്കാനയുടെ അസ്തിത്വത്തിനും ആത്മാഭിമാനത്തിനും അപമാനമാണെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ‘എക്‌സിൽ’ തെലുങ്കിൽ പോസ്റ്റ് ചെയ്തു.

പ്രധാനമന്ത്രി തെലങ്കാനയോട് മാപ്പ് പറയണം എന്ന ഹാഷ് ടാഗോടെയാണ് അദ്ദേഹം തന്റെ പ്രതികരണം പോസ്റ്റ് ചെയ്തത്. രാഹുൽ ഗാന്ധിക്ക് പിന്നാലെ പാർട്ടിയുടെ തെലങ്കാന ഘടകവും മോദി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.