Times Kerala

 ഇന്ത്യയിലെ ഓപ്പണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ 600 ദശലക്ഷത്തിലെത്തി

 
 ഇന്ത്യയിലെ ഓപ്പണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ 600 ദശലക്ഷത്തിലെത്തി
 

കൊച്ചി;   വാര്‍ത്തകളും പൊതുവായ വെബ്സൈറ്റുകളും ഒടിടിയും കണക്ടഡ് ടിവിയും മ്യൂസിക് സ്ട്രീമിങും ഓണ്‍ലൈന്‍ ഗെയിമിങും എല്ലാം അടങ്ങുന്ന ഓപ്പണ്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ  എണ്ണം  600 ദശലക്ഷത്തിലെത്തി.  കഴിഞ്ഞ വര്‍ഷം ഓപ്പണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ അഞ്ചില്‍ നാലു പേരും തങ്ങളുടെ ഉപയോഗം വര്‍ധിപ്പിച്ചതായും ഇതേക്കുറിച്ചുള്ള പഠനം ചൂണ്ടിക്കാട്ടുന്നു.  ഓപ്പണ്‍ ഇന്റര്‍നെറ്റില്‍ ചെലവിടുന്ന സമയം വര്‍ധിക്കുമ്പോള്‍ പരസ്യത്തിനായുള്ളത് കുറയുന്നതായും ഗെയ്റ്റ് വേ ടു ഓപ്പണ്‍ ഇന്റര്‍നെറ്റ് എന്ന പേരില്‍ ആഗോള പരസ്യ സാങ്കേതികവിദ്യാ മുന്‍നിരക്കാരായ ദി ട്രേഡ് ഡെസ്‌കും കാന്തറും സംയുക്തമായി  പുറത്തിറക്കിയ വിപണി ഗവേഷണ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഉപഭോക്താക്കള്‍ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഓരോ മാസവും ചെലവഴിക്കുന്ന ശരാശരി 307 മണിക്കൂറില്‍ പകുതിയോളം (52 ശതമാനം) ഓപ്പണ്‍ ഇന്റര്‍നെറ്റിലാണെന്നു പഠനം ചൂണ്ടിക്കാട്ടുന്നു.  സാമൂഹ്യ മാധ്യമങ്ങള്‍, യൂസര്‍ ജനറേറ്റഡ് കണ്ടന്റ്, ലൈവ് ഗെയിം സ്ട്രീമിങ് എന്നിവയില്‍ നിന്നുള്ള മാറ്റമായാണ് ഇതിനെ കണക്കാക്കുന്നത്.  എങ്കില്‍ തന്നെയും വാള്‍ഡ് ഗാര്‍ഡന്‍സ് എന്നു വിളിക്കപ്പെട്ടുന്ന ഈ വിഭാഗം ഓപ്പണ്‍ ഇന്റര്‍നെറ്റിനെ അപേക്ഷിച്ച് 5.5 മടങ്ങ് പരസ്യ ചെലവഴിക്കലാണ് ഇന്ത്യയില്‍ നടത്തുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.  ഇന്ത്യയിലെ ഡിജിറ്റല്‍ പരസ്യ ബജറ്റിന്റെ 15 ശതമാനമാണിത്.

നാം ആസ്വദിക്കുന്ന ഏറ്റവും മികച്ച ഉള്ളടക്കങ്ങളില്‍ പലതും ഓപ്പണ്‍ ഇന്റര്‍നെറ്റില്‍ നിന്നാണു വരുന്നതെന്ന് ദി ട്രേഡ് ഡെസ്‌ക്കിന്റെ ഇന്ത്യ ജനറല്‍ മാനേജര്‍ തേജേന്ദര്‍ ഗില്‍ പറഞ്ഞു.  ഇവയില്‍ ഏതാണ്ട് എല്ലാം തന്നെ പരസ്യങ്ങളുടെ സാമ്പത്തിക പിന്തുണയോടെയാണ് വരുന്നത്.  ഓപ്പണ്‍ ഇന്റര്‍നെറ്റില്‍ ഉപഭോക്താക്കള്‍ ചെലവഴിക്കുന്ന സമയവും പരസ്യ ചെലവഴിക്കലും തമ്മിലുള്ള അന്തരം ഇന്നത്തെ വിപണനക്കാര്‍ക്കുള്ള വന്‍ അവസരമാണു ചൂണ്ടിക്കാട്ടുന്നതെന്നും ഓപ്പണ്‍ ഇന്റര്‍നെറ്റില്‍ പരസ്യം ചെയ്യാനുള്ള വന്‍ സാധ്യതകളാണ് ഈ റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കാരില്‍ 45 ശതമാനവും പ്രൊഫഷണലായി തയ്യാറാക്കപ്പെടുന്ന പ്രീമിയം ഉള്ളടക്കം പ്രയോജനപ്പെടുത്താനാണ് ഇഷ്ടപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  ഇവ ലഭിക്കുന്നത് ഓപ്പണ്‍ ഇന്റര്‍നെറ്റിലാണ്.  ഒടിടി, സിടിവി, മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയവ പലതും പ്രീമിയം വിഭാഗത്തില്‍ പെട്ട വിശ്വസനീയമായവയില്‍ നിന്നാണ് വരുന്നത്.    ഉപഭോക്താക്കളുടെ ജീവിതത്തില്‍ ഓപ്പണ്‍ ഇന്റര്‍നെറ്റിനു പ്രാധാന്യം വര്‍ധിക്കുന്നതും പ്രാദേശിക ഭാഷകള്‍ക്കു സ്വാധീനം വര്‍ധിക്കുന്നതും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

Related Topics

Share this story