ഓൺലൈൻ ഗെയിമിംഗ് നിരോധനം: ഹർജികൾ സുപ്രീം കോടതി നവംബർ 26-ന് പരിഗണിക്കും, കേന്ദ്രത്തോട് വിശദീകരണം തേടി | Online gaming

കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം നിർണ്ണായകമാകും.
Online gaming ban, Supreme Court to hear petitions on November 26
Published on

ന്യൂഡൽഹി: രാജ്യത്തെ ഓൺലൈൻ ഗെയിമിംഗ് നിരോധിച്ച കേന്ദ്രസർക്കാർ നടപടിയെ ചോദ്യം ചെയ്യുന്ന നിരവധി ഹർജികൾ നവംബർ 26-ന് സുപ്രീം കോടതി പരിഗണിക്കും. ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കുന്നതിനായി കേന്ദ്രം കൊണ്ടുവന്ന 'ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ആക്‌ട് 2025' നെയാണ് ഹർജിക്കാർ ചോദ്യം ചെയ്യുന്നത്. ഈ പുതിയ നിയമം ഉപയോഗിച്ചാണ് അടുത്തിടെ രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ് നിരോധിച്ചത്.(Online gaming ban, Supreme Court to hear petitions on November 26)

ഈ നിയമത്തെ ചോദ്യം ചെയ്യുന്ന ഹർജികൾക്ക് വിശദമായ മറുപടി നൽകാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരോധനത്തെത്തുടർന്ന് രാജ്യത്തെ നിരവധി ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ പ്രവർത്തനം നിർത്തിവച്ചരിക്കുകയാണ്.

നവംബർ 26-ന് കേസ് പരിഗണിക്കുമ്പോൾ കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം നിർണ്ണായകമാകും.

Related Stories

No stories found.
Times Kerala
timeskerala.com