JNU തിരഞ്ഞെടുപ്പ്: 3 സീറ്റുകളിൽ ഇടതു സഖ്യത്തിന് മുന്നേറ്റം; വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മലയാളി ഗോപികയുടെ മുന്നേറ്റം | JNU

തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിനിയാണ് എസ്എഫ്ഐ നേതാവായ ഗോപിക
JNU തിരഞ്ഞെടുപ്പ്: 3 സീറ്റുകളിൽ ഇടതു സഖ്യത്തിന് മുന്നേറ്റം; വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മലയാളി ഗോപികയുടെ മുന്നേറ്റം | JNU
Published on

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനഘട്ടത്തിൽ. നാല് സെൻട്രൽ പാനൽ സീറ്റുകളിൽ മൂന്നിലും ഇടതുപക്ഷ സഖ്യമാണ് മുന്നിട്ട് നിൽക്കുന്നത്. ഇന്ന് ഉച്ചയോടുകൂടി ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.(JNU elections, Left alliance advances in 3 seats)

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളി വിദ്യാർത്ഥിനിയായ ഗോപിക ജി. ബാബു ശക്തമായ മുന്നേറ്റം തുടരുകയാണ്. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിനിയാണ് എസ്എഫ്ഐ നേതാവായ ഗോപിക. സെൻട്രൽ പാനലിലേക്ക് മത്സരിച്ചവരിൽ ഗോപികയെ കൂടാതെ മറ്റൊരു മലയാളി വിദ്യാർത്ഥി കൂടിയുണ്ട്.

വോട്ടെടുപ്പ് ഇന്നലെ നടന്നിരുന്നു. 67% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോണ്ടിച്ചേരി സർവകലാശാലയുടെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് (SFI) തകർപ്പൻ വിജയം. സർവകലാശാലക്ക് കീഴിലുള്ള മുഴുവൻ ക്യാമ്പസുകളിലും എസ്എഫ്ഐ യൂണിയൻ പിടിച്ചെടുത്തു.

പോണ്ടിച്ചേരി കമ്മ്യൂണിറ്റി കോളേജ്, കാരക്കൽ ക്യാമ്പസ്, മാഹി ക്യാമ്പസ്, ആൻഡമാൻ പോർട്ട് ബ്ലയർ ക്യാമ്പസ് ഉൾപ്പെടെ എല്ലാ യൂണിയനുകളും എസ്എഫ്ഐയ്ക്കാണ് ലഭിച്ചത്. ഭൂരിഭാഗം ഐസിസി (ICC) സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com