

കനേഡിയൻ പൗരൻ ഇന്ത്യൻ വംശജന് നേരെ നടത്തിയ ആക്രമണമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ടൊറന്റോയിലെ മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റില്‍ വെച്ചാണ് സംഭവം. വാക്കാലുള്ള തർക്കം പെട്ടെന്നാണ് കൈയേറ്റത്തിൽ കലാശിച്ചത്. സംഭത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നും കനേഡിയൻ വംശജൻ മദ്യപിച്ചിരുന്നു എന്നാണ് റിപോർട്ടുകൾ. (Canadian Attacking Indian)
റസ്‌റ്റോറന്റിലെ 'മൊബൈല്‍ ഓര്‍ഡര്‍ പിക്ക്അപ്പ്' കൗണ്ടറിന് സമീപമാണ് സംഭവം നടന്നക്കുന്നത്. ടൊറന്‍ന്റോ ബ്ലൂ ജെയ്‌സ് ജാക്കറ്റ് ധരിച്ച ഒരാള്‍ സമീപത്ത് മൊബൈലില്‍ നോക്കി നില്‍ക്കുന്ന ഒരു ഇന്ത്യന്‍ വംശജനെ ഒരു പ്രകോപനവും ഇല്ലാതെ തട്ടുന്നു. അപ്രതീക്ഷിതമായ തട്ടിൽ ഇന്ത്യൻ വംശജന്റെ കയ്യിലിരുന്ന ഫോൺ താഴേക്ക് വീഴുന്നു. ഫോൺ തട്ടി തെറിപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ വംശജൻ എന്തോ പറയുന്നത് വീഡീയോയിൽ അവ്യക്തമായി കേൾക്കാം. അതിനെ ചൊല്ലിയായിരുന്നു പിന്നെ ഉണ്ടായ സംഭവങ്ങൾ.
കനേഡിയൻ പൗരൻ ഇന്ത്യൻ വംശജന്റെ കോളറിൽ കുത്തിപ്പിടിച്ചു ഒരു മൂലയിലേക്ക് മാറ്റി നിർത്തിയെന്താണ് പറഞ്ഞെതെന്ന് ചോദിക്കുന്നു. ഇന്ത്യൻ വംശജൻ ചരിച്ചു കൊണ്ട് പറഞ്ഞ കാര്യം ആവർത്തിച്ചു. അതിന് മറുപടിയായി നീ ബോസ് കളിക്കുകയാണോ എന്നാണ് കനേഡിയൻ പൗരൻ ചോദിക്കുന്നത്. അതിനോടൊപ്പം തന്നെ ഇന്ത്യക്കാരന്‍ അഹങ്കാരിയാണെന്ന് ഇയാള്‍ അവര്‍ത്തിച്ച് കൊണ്ടേയിരുന്നു. ഈ സമയം കടക്കാരന്‍ പുറത്ത് വരികയും കനേഡിയക്കാരനെ അനുനയിപ്പിച്ച് കടയ്ക്ക് പുറത്താക്കുന്നതും വീഡിയോയില്‍ കാണാം.
സംഭവം വൈറൽ ആയത്തോടുകൂടെ അനേകം പേരാണ് കനേഡിയൻ പൗരൻ ഇന്ത്യൻ വംശജന് നേരെ നടത്തിയ അക്രമത്തിനെതിരെ സംസാരിക്കുന്നത്. കനേഡിയൻ പൗരൻ നടത്തിയ അക്രമത്തെ മദ്യ ലഹരി എന്നും പറഞ്ഞു തള്ളി കളയാൻ പറ്റില്ലെന്ന കമ്മെന്റുകളാണ് ഇൻസ്റ്റയിലും എക്സിലുമെല്ലാം.