'രാഹുൽ ഗാന്ധി രേഖാമൂലം പരാതി നൽകണം': കത്തയച്ച് ഹരിയാന തിരഞ്ഞെടുപ്പ് കമ്മീഷൻ | Rahul Gandhi

വൻ ഗൂഢാലോചന നടന്നെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം.
'രാഹുൽ ഗാന്ധി രേഖാമൂലം പരാതി നൽകണം': കത്തയച്ച് ഹരിയാന തിരഞ്ഞെടുപ്പ് കമ്മീഷൻ | Rahul Gandhi
Published on

ന്യൂഡൽഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ രേഖാമൂലം പരാതി ആവശ്യപ്പെട്ട് ഹരിയാണ തിരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചു. വൻ ഗൂഢാലോചന നടന്നെന്നും കോൺഗ്രസിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണം.(Haryana Election Commission sends letter to Rahul Gandhi asking him to file a written complaint)

രാഹുൽ ഗാന്ധി നടത്തിയ 'ഓപ്പറേഷൻ സർക്കാർ ചോരി' ആരോപണത്തിന് പിന്നാലെ, അദ്ദേഹം പരാമർശിച്ച വോട്ടർമാരിലൊരാളായ 'സ്വീറ്റി' തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തി. രാഹുൽ ഗാന്ധി പരാമർശിച്ച 'സ്വീറ്റി' യഥാർത്ഥ വോട്ടറാണെന്ന് റിപ്പോർട്ട്. 2012-ൽ ലഭിച്ച തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് താൻ വോട്ട് ചെയ്തു എന്ന് സ്വീറ്റി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വ്യക്തമാക്കി.

വോട്ടർ പട്ടികയിൽ തൻ്റേതിനു പകരം ബ്രസീലിയൻ മോഡലിന്റെ ചിത്രം വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും സ്വീറ്റി പ്രതികരിച്ചു. ബ്രസീലിയൻ മോഡലിന്റെ ചിത്രം പട്ടികയിലുള്ള മറ്റ് മൂന്നുപേരും ഹരിയാണയിലെ സ്ഥിരം വോട്ടർമാരാണ് എന്നും അവർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരേ മേൽവിലാസത്തിൽ 66,501 വോട്ടർമാർ വന്നതിലും ക്രമക്കേടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒരേ കുടുംബത്തിലെ അംഗങ്ങളോ ഒരേ സ്ഥലത്ത് വീടുവച്ചവരോ ആണ് ഈ വോട്ടർമാർ. ഹരിയാണയിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നുവെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണ് താൻ പറയുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

ഹരിയാണയിൽ 25 ലക്ഷം കള്ള വോട്ടുകൾ നടന്നു. 5 ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ, 93,174 തെറ്റായ വിലാസങ്ങൾ, 19 ലക്ഷത്തിലധികം ബൾക്ക് വോട്ടുകൾ എന്നിവ കണ്ടെത്തി. എട്ടിൽ ഒരു വോട്ട് വ്യാജമാണ്. ഒരു യുവതി 'സീമ', 'സ്വീറ്റി', 'സരസ്വതി' എന്നീ പേരുകളിൽ 10 ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തു. ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷൻ ആണെന്നും രാഹുൽ ആരോപിച്ചു.

ഈ ക്രമക്കേടുകൾ കാരണം 22,000 വോട്ടിന് കോൺഗ്രസ് തോറ്റെന്നും എട്ട് സീറ്റുകളിൽ നേരിയ വോട്ടുകളുടെ വ്യത്യാസത്തിൽ ഫലം അട്ടിമറിക്കപ്പെട്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി. എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നിട്ടും ഫലം ഞെട്ടിച്ചെന്നും, യുവജനങ്ങളുടെ ഭാവി കവരുന്നതാണ് ഇതെന്നും രാജ്യത്തെ 'ജെൻ സി' ഇത് തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com