2 മാസം കൊണ്ട് ബ്ലിങ്കിറ്റിൽ നിന്നും വാങ്ങിയത് 4 ലക്ഷം രൂപയുടെ സാധനങ്ങൾ, സ്വയം മണ്ടന്നെന്ന് വിളിച്ച് ഉപഭോക്താവ് |Blinkit Shopping

അസെറ്റേർണിറ്റി യുഐയുടെ സ്ഥാപകൻ മനു അറോറയാണ് 4 ലക്ഷം രൂപയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് നടത്തി സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയത്
Blinkit shopping
Published on

ഓൺലൈനിലൂടെ കാണുന്നതൊക്കെ മേടിക്കുന്നത് ഇപ്പൊ പലരുടേയും ഹോബ്ബിയായി മാറിയിരിക്കുകയാണ്. എന്നാൽ അങ്ങനെയുള്ളവർക്കിടയിൽ അസെറ്റേർണിറ്റി യുഐയുടെ സ്ഥാപകൻ മനു അറോറ, 60 ദിവസത്തിൽ ബ്ലിങ്കിറ്റിൽ നടത്തിയ 4 ലക്ഷം രൂപയുടെ ഷോപ്പിങ്ങിനെ കുറിച്ചുള്ള കുറുപ്പാണ് സാമൂഹിക മാധ്യമങ്ങലിലൂടെ ജനങ്ങളെ അമ്പരപ്പിച്ചത്. (Blinkit Shopping)

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ താൻ നടത്തിയ ഓൺലൈൻ ഷോപ്പിംഗിന്റെ ചെലവ് വിവരങ്ങൾ സ്ക്രീൻഷോട്ടോട് കൂടിയാണ് അദ്ദേഹം പങ്കവച്ചത്. ചെലവുകൾ തരംതിരിച്ച് നോക്കുമ്പോൾ, സെപ്റ്റംബറിൽ ഏകദേശം 3.17 ലക്ഷം രൂപയും ഒക്ടോബറിൽ 1.47 ലക്ഷം രൂപയും അദ്ദേഹം ചെലവഴിച്ചു.

“മനുഷ്യരെ, എനിക്ക് ബ്ലിങ്കിറ്റിനെ വെറുപ്പാണ്.” - മനു അറോറ

തന്‍റെ ചെലവിന്‍റെ സ്ക്രീൻഷോട്ടിന് താഴെ മനു അറോറ “മനുഷ്യരെ, എനിക്ക് ബ്ലിങ്കിറ്റിനെ വെറുപ്പാണ് ” എന്ന വരി കുറിച്ചിട്ടു. താൻ പോലും അറിയാതെ 2 മാസത്തിനുള്ളിൽ തന്റെ കൈയിൽ നിന്നും 4 ലക്ഷം രൂപ പോയി എന്ന് അറിഞ്ഞപ്പോൾ ഇത്രയും അധിക ചെലവ് നടത്തിയ ഞാനൊരു മണ്ടനാണ് എന്നും അറോറ സാമൂഹിക മാധ്യമ കുറിപ്പിൽ വ്യക്തമാക്കി.

അതോടൊപ്പം പെട്ടെന്നുള്ള വാങ്ങലുകൾക്ക് (Impulsive Buying) താൻ അടിമയാണ് എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറയുന്നു. അറോറയുടെ കുറിപ്പിന് താഴെ അനേകം കമ്മന്റുകളാണ് വന്നത്. ആ ചർച്ചകൾക്കിടയിൽ, മറ്റൊരു ഉപയോക്താവ് തന്‍റെ സ്വന്തം ദുരനുഭവം പങ്കുവെച്ചു. മാർച്ച് മാസം മുതൽ ശരാശരി 3 ലക്ഷം രൂപ വീതം എല്ലാ മാസവും താൻ ചെലവഴിക്കുന്നുവെന്ന് കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് അദ്ദേഹം അറോറയുടെ പോസ്റ്റിന് താഴെ പങ്കുവെച്ചു.

കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഓൺലൈൻ പലചരക്ക് സാധനങ്ങൾ വാങ്ങുന്നവരിൽ 75% പേരിലും ആസൂത്രിതമല്ലാത്ത വാങ്ങലുകൾ വർദ്ധിച്ചു എന്നാണ് ഡാറ്റം ഇന്‍റലിജൻസ് (Datum Intelligence) റിപ്പോർട്ട് അനുസരിച്ചുള്ള വിവരം. ഇത്തരക്കാരുടെ ശരാശരി ഓർഡർ മൂല്യം 400 രൂപയിൽ കൂടുതലാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com