ചെന്നൈ: തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിന്റെ സുപ്രധാന വിവരങ്ങൾ ഹാക്കിങ് ഗ്രൂപ്പ് ചോർത്തിയതായി റിപ്പോർട്ട്. ആണവനിലയത്തിന്റെ കരാർ കമ്പനിയുടെ സെർവറിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. എന്നാൽ, ആണവ സുരക്ഷയെയോ പ്ലാന്റിന്റെ സുരക്ഷിതത്വത്തെയോ ബാധിക്കുന്ന തരത്തിലുള്ള “രഹസ്യ വിവരങ്ങൾ” ഒന്നും തന്നെ ചോർന്നിട്ടില്ലെന്ന് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.(NPCIL Denies Sensitive Data Breach At Kudankulam Nuclear Plant Following Ransomware Attack)
പൊതുവായി ലഭ്യമാകുന്നതും താപനിലയങ്ങൾക്ക് സമാനമായതുമായ അടിസ്ഥാന സൗകര്യങ്ങളുടെ വിവരങ്ങൾ മാത്രമാണ് പുറത്തുപോയതെന്നാണ് എൻപിസിഐഎൽ വിശദീകരണം. അതേസമയം, ശത്രുക്കൾക്ക് ആണവനിലയത്തിന്റെ പ്രവർത്തന ശൃംഖലയെപ്പറ്റിയും അതിന്റെ ദുർബലതകളെപ്പറ്റിയും വ്യക്തമായ ധാരണ നൽകാൻ ഈ ചോർച്ച സഹായിക്കുമെന്നതിനാൽ പ്ലാന്റിലെ ഉന്നത ഉദ്യോഗസ്ഥർ കടുത്ത ആശങ്കയിലാണെന്ന് ക്ഷേത്രനഗരത്തിൽ നിന്നുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
‘വേൾഡ് ലീക്സ്’ എന്ന അറിയപ്പെടുന്ന റാൻസംവെയർ ഗ്രൂപ്പാണ് ഈ സൈബർ ആക്രമണത്തിന് പിന്നിൽ. 2016 മുതൽ 2025 വരെയുള്ള കാലയളവിലെ കൂടംകുളത്തിന്റെ കൺട്രോൾ, കൂളിങ്, വെന്റിലേഷൻ സിസ്റ്റം എന്നിവയുടെ ബ്ലൂപ്രിന്റുകൾ, ഉപകരണങ്ങൾ വിതരണം ചെയ്യുന്ന വെണ്ടർമാരുടെ വിവരങ്ങൾ, ഇൻഷുറൻസ് പോളിസികൾ, ഇന്ത്യ-റഷ്യൻ എഞ്ചിനീയർമാരുടെ സംയുക്ത പരിശോധനാ യോഗങ്ങളുടെ വിവരങ്ങൾ അടക്കം 19,000-ത്തിലധികം ഫയലുകൾ ചോർന്നതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.
Story Summary
The Nuclear Power Corporation of India Limited (NPCIL) has denied a “sensitive data breach” at the Kudankulam Nuclear Power Project (KKNPP) after a ransomware group named ‘World Leaks’ breached a contractor’s server. Over 19,000 files, including blueprints of control and cooling systems from 2016-2025, were leaked from a Yotta server hosted by Reliance Infrastructure. NPCIL clarified that the breach involves only conventional common service facilities.


