Times Kerala

 വിശാഖപട്ടണം ചാരക്കേസിലെ മുന്നാം പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ

 
വിശാഖപട്ടണം ചാരക്കേസിലെ മുന്നാം പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ
 മുംബൈ : വിശാഖപട്ടണം ചാരക്കേസിൽ മറ്റൊരു പ്രതിയെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. ഐഎസ്ഐ ചാരശൃംഖല വഴി പ്രതിരോധരഹസ്യങ്ങൾ ചോർത്തിയെന്ന കേസിലാണ് അറസ്റ്റ്. അമൻ സലിം ഷെയ്ഖ് എന്നയാണ് അറസ്റ്റിലായത്. രണ്ട് കേന്ദ്രങ്ങളിലായി നടന്ന തിരച്ചിലിൽ മുംബൈയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. അസമിലെ നഗോൺ ജില്ലയിലെ ഹോജായിയിലും ഇന്ന് എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇയാളുടെ അറസ്റ്റോടെ കേസിൽ ഇതുവരെ പിടിയിലായ പ്രതികളുടെ എണ്ണം മൂന്നായി. ഒളിവിൽ കഴിയുന്ന രണ്ട് പാകിസ്താൻ പ്രവർത്തകരുൾപ്പെടെ നാല് പേർക്കെതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Related Topics

Share this story