വിവാഹമോചനത്തിന് പണം നൽകിയില്ല; മാതാപിതാക്കളെ ആട്ടുകല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ശേഷം ഈർച്ചവാൾ കൊണ്ട് കഷണങ്ങളാക്കി പുഴയിലെറിഞ്ഞു; മകൻ അറസ്റ്റിൽ | Murder

പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്
Murder
Updated on

ജൗൺപൂർ: ഉത്തർപ്രദേശിലെ ജൗൺപൂരിൽ മാതാപിതാക്കളെ കൊലപ്പെടുത്തി പുഴയിലെറഞ്ഞ് മകൻ അറസ്റ്റിൽ (Murder). റെയിൽവേയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ ശ്യാം ബഹാദൂർ (62), ഭാര്യ ബബിത (60) എന്നിവരെയാണ് എഞ്ചിനീയറായ മകൻ അംബേഷ് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളെത്തുടർന്നുണ്ടായ തർക്കമാണ് അതിക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.

അംബേഷിന്റെ മിശ്രവിവാഹത്തെ മാതാപിതാക്കൾ എതിർത്തതാണ് തർക്കങ്ങളുടെ തുടക്കം. മാതാപിതാക്കളുടെ സമ്മർദ്ദത്താൽ ഭാര്യയുമായി വേർപിരിയാൻ തീരുമാനിച്ച അംബേഷ്, ജീവനാംശമായി നൽകാൻ അഞ്ചുലക്ഷം രൂപ അച്ഛനോട് ആവശ്യപ്പെട്ടു. എന്നാൽ പിതാവ് പണം നൽകാൻ വിസമ്മതിച്ചതോടെയാണ് അക്രമം നടന്നത്. മാതാപിതാക്കളെ ആട്ടുകല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം, ഗാരേജിലുണ്ടായിരുന്ന ഈർച്ചവാൾ ഉപയോഗിച്ച് മൃതദേഹങ്ങൾ ആറ് കഷണങ്ങളാക്കി മുറിക്കുകയും ചാക്കിലാക്കി പുഴയിലെറിയുകയുമായിരുന്നു.

മാതാപിതാക്കളെ കാണാനില്ലെന്ന് കാണിച്ച് അംബേഷിന്റെ സഹോദരി നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകത്തിന് ഉപയോഗിച്ച ആട്ടുകല്ലും ഈർച്ചവാളും പോലീസ് കണ്ടെടുത്തു. മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങൾക്കായി പുഴയിൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്.

Summary

A young engineer in Jaunpur was arrested for the gruesome double murder of his parents following a dispute over alimony money. The conflict stemmed from his parents' refusal to accept his inter-faith marriage, which led him to decide on a divorce for which he needed financial help. After the killings, he used a saw to dismember the bodies and disposed of them in a river to hide the evidence.

Related Stories

No stories found.
Times Kerala
timeskerala.com