Times Kerala

‘മുസ്‍ലിം ജനസംഖ്യ വർധിക്കുന്നു'; ദേശീയ ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന് ആർ.എസ്.എസ് | RSS weekly call for a national population control policy

 
‘മുസ്‍ലിം ജനസംഖ്യ വർധിക്കുന്നു'; ദേശീയ ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന് ആർ.എസ്.എസ്
ന്യൂഡല്‍ഹി : ദേശീയജനസംഖ്യ നിയന്ത്രണ നയം വേണമെന്ന ആവശ്യവുമായി ആര്‍എസ്എസ്. മുഖ മാസികയായ 'ഓര്‍ഗസൈര്‍ 'ന്റെ ഏറ്റവും പുതിയ ലക്കത്തിന്റെ് എഡിറ്റോറിയലിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.രാജ്യത്തിന്റെ് അതിര്‍ത്തി മേഖലകളില്‍ മുസ്ലീം ജനസംഖ്യാ വര്‍ധനവുണ്ടെന്നും. പശ്ചിമ ബംഗാൾ, ബീഹാർ, അസ്സം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ അസ്വാഭാവിക ജനസംഖ്യാ വർധനവിനാണ് സാക്ഷ്യം വഹിക്കുന്നത്. ഈ പ്രവണതയെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തണമെന്നും എഡിറ്റോറിയൽ ആവശ്യപ്പെടുന്നു.ജനസംഖ്യാ വർധനവ് ഏതെങ്കിലും മതവിഭാഗ​ത്തെയോ സമുദായ​ത്തെയോ പ്രദേശ​ത്തെയോ പ്രതികൂലമായി ബാധിക്കി​ല്ലെന്ന് ഉറപ്പാക്കാനാവശ്യമായ നയങ്ങൾ വേണം. അല്ലാത്തപക്ഷം അത് സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾക്കും രാഷ്ട്രീയ സംഘർഷങ്ങൾക്കും കാരണമാകുമെന്നാണ് ആർഎസ്എസിന്റെ വിലയിരുത്തൽ.അന്താരാഷ്ട്ര സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ, കൺസൾട്ടൻസി ഏജൻസികൾ എന്നിവരുടെ വിദേശ അജണ്ടകൾ സ്വീകരിക്കാതെ രാജ്യത്തെ വിഭവങ്ങൾ ഉപയോഗിച്ച് ജനസംഖ്യാ നിയന്ത്രണം നയം രൂപീകരിക്കണമെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടി.ജനസംഖ്യ നയം വേണമെന്ന ആവശ്യവുമായി ആര്‍എസ്എസ് വാരിക 'ഓര്‍ഗസൈര്‍ '. ജനസംഖ്യാ വര്‍ധനവ് ഏതെങ്കിലും മതവിഭാഗത്തെയോ സമുദായത്തെയോ പ്രദേശത്തെയോ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പാക്കാനാവശ്യമായ നയങ്ങള്‍ വേണം. അല്ലാത്തപക്ഷം സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾക്കും രാഷ്ട്രീയ സംഘർഷങ്ങൾക്കും കാരണമാകുമെന്നാണ് ആർഎസ്എസിന്റെ വിലയിരുത്തൽ.

Related Topics

Share this story