Times Kerala

കള്ളപ്പണം വെളുപ്പിക്കില്‍ കേസ്; സെന്തില്‍ ബാലാജി രാജിവച്ചു

 
 സെന്തില്‍ ബാലാജിയെ കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ അപേക്ഷ തള്ളി കോടതി

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കില്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജി രാജി പ്രഖ്യാപിച്ചു. ജയിലിലാണെങ്കിലും കഴിഞ്ഞ എട്ടുമാസമായി വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിന്‍ മന്ത്രിസഭയില്‍ സെന്തിൽ തുടരുകയായിരുന്നു. വൈദ്യുതി,എക്സൈസ് വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന സെന്തിലിനെ 2023 ജൂണ്‍ 14നാണ് ഇ ഡി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് ശേഷവും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സെന്തില്‍ ബാലാജിയെ വകുപ്പില്ലാതെ മന്ത്രിയായി നിലനിർത്തിയിരുന്നു.

2011 മുതൽ 2015 വരെ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി കോഴ വാങ്ങിയെന്നാണ് സെന്തിലിന് എതിരെയുള്ള ആരോപണം. ഉദ്യോഗസ്ഥരുമായി ചേർന്ന് സെന്തിൽ ബാലാജി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ മാർക്കിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇ.ഡിയുടെ റിപ്പോര്‍ട്ടിലുണ്ട്
 

Related Topics

Share this story