തെലുങ്കാനയിൽ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി
May 12, 2023, 19:31 IST

ഹൈദരാബാദ്: തെലുങ്കാനയിൽ മാവോയിസ്റ്റ് വനിതാ നേതാവ് പോലീസിന് മുമ്പിൽ കീഴടങ്ങി. സിപിഐ മാവോയിസ്റ്റ് നേതാവ് നെരല്ല ജ്യോതി(38) ആണ് കരിംനഗർ പോലീസിന് മുമ്പാകെ കീഴടങ്ങിയത്.
തെലുങ്കാനയിലെ സിർസില്ല ജില്ലയിലുള്ള ശിവംഗുലിപ്പല്ലെ ഗ്രാമത്തിൽ ജനിച്ച ജ്യോതി, 12-ാം ക്ലാസ് പൂർത്തിയാക്കിയ ഉടൻ മാവോയിസ്റ്റ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി തെലുങ്കാന, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ജ്യോതി.
