മനീഷ് സിസോദിയയുടെ ജുഡീഷൽ കസ്റ്റഡി അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി
Fri, 17 Mar 2023

ന്യൂഡൽഹി: മദ്യ നയക്കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷൽ കസ്റ്റഡി അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി ഡൽഹി കോടതി. കേസിൽ കൂടുതൽ അന്വേഷണത്തിനു സമയം വേണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം പരിഗണിച്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്. അതേസമയം ഒരു ദിവസം വെറും 30 മിനിറ്റ് മാത്രമേ ഇഡി തന്നെ ചോദ്യം ചെയ്യുന്നുള്ളൂവെന്നും കൂടുതൽ കാലം ജയിലിൽ പാർപ്പിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും സിസോദിയ വാദിച്ചിരുന്നു. മദ്യനയക്കേസിൽ ഫെബ്രുവരി 26നാണ് സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. ഇതേ കേസുമായി ബന്ധപ്പെട്ട് ഇഡിയും അന്വേഷണം നടത്തുകയാണ്.