ഡൽഹി ഓർഡിനൻസിനെതിരേ അടുത്തമാസം മഹാറാലി: എഎപി
May 23, 2023, 07:08 IST

ന്യൂഡൽഹി: ഡൽഹിയിൽ സേവനമനുഷ്ഠിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണം ലഫ്.ഗവർണർക്ക് ഉറപ്പാക്കുന്ന ഓർഡിനൻസിനെതിരേ അടുത്ത മാസം 11 നു മെഗാറാലി സംഘടിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.
സുപ്രീംകോടതിവിധിയെയും മറികടന്നുള്ള ഓർഡൻസിലൂടെ തീരുമാനങ്ങൾ കേന്ദ്രസർക്കാർ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയാണെന്ന് ആം ആദ്മി ഡൽഹി കൺവീനർ ഗോപാൽ റായി കുറ്റപ്പെടുത്തി.