ലേഖിംപൂര്‍ കര്‍ഷകകൊല: രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് സംഘം ഇന്ന് രാഷ്ട്രപതിയെ കാണും

lankhipur
ന്യൂഡല്‍ഹി: ലേഖിംപൂര്‍ കര്‍ഷക കൊലപാതകം . നീതി തേടി രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് സംഘം ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണും. കൂടാതെ അജയ്മിശ്ര മന്ത്രി സ്ഥാനത്ത് തുടരുന്നതിലെ അതൃപ്തി രാഷ്ട്രപതിയെ ധരിപ്പിക്കും. രാവിലെ 11.30 നാണ് കൂടിക്കാഴ്ച നടക്കുക .

രാഹുലിന് പുറമേ ആറ് നേതാക്കള്‍ കോണ്‍ഗ്രസ് സംഘത്തിലുണ്ടാകും. പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, എ.കെ. ആന്റണി, ഗുലാം നബി ആസാദ്, അധിര്‍ രഞ്ജന്‍ ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങുന്ന സംഘവും  നടപടി ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കും.

Share this story