കൈമൂർ: ബിഹാലെ കൈമൂർ ജില്ലയിലെ ഭഗവാൻപുരിൽ പതിനെട്ടുകാരനായ ബാറ്ററി ഷോപ്പ് ഉടമയെ അജ്ഞാതരായ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തി (Kaimur Shooting Case). ഖിരി ബസാറിൽ ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ചാന്ദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കരവന്ദിയ ഗ്രാമത്തിൽ നിന്നുള്ള സുശീൽ കുമാർ ആണ് കൊല്ലപ്പെട്ടത്. തന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ബാറ്ററി കടയിൽ ജോലി ചെയ്തു വരികയായിരുന്നു സുശീൽ.
ബൈക്കിലെത്തിയ അക്രമികൾ സുശീലിന് നേരെ വെടിയുതിർക്കുകയായിരുന്നു. തിരക്കേറിയ മാർക്കറ്റിൽ നടന്ന കൊലപാതകത്തെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി ഓടി. കൃത്യം നടത്തിയ ശേഷം പ്രതികൾ ബൈക്കിൽ വേഗത്തിൽ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഭഗവാൻപുർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചിൽ ആരംഭിച്ചതായി കൈമൂർ എസ്പി ഹരിമോഹൻ ശുക്ല അറിയിച്ചു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെച്ചൊല്ലി ബിഹാറിൽ രാഷ്ട്രീയ പോരും മുറുകുകയാണ്. ബിഹാറിലെ ക്രമസമാധാന തകർച്ചയ്ക്ക് പ്രതിപക്ഷ നേതാവ് തേജസ്വി യാദവാണ് ഉത്തരവാദിയെന്ന് ബിജെപി എംപി രാജീവ് പ്രതാപ് റൂഡി ആരോപിച്ചു. തേജസ്വി വിദേശത്തായിരുന്നപ്പോൾ കുറ്റകൃത്യങ്ങൾ കുറവായിരുന്നുവെന്നും അദ്ദേഹം തിരിച്ചെത്തിയതോടെ കൊലപാതകങ്ങൾ വർദ്ധിച്ചുവെന്നും റൂഡി പ്രസ്താവിച്ചു. എന്നാൽ, സർക്കാരിന്റെ പരാജയം മറച്ചുവെക്കാനാണ് ഭരണകൂടം ഇത്തരം വിചിത്രമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.
In a brazen daylight attack, an 18-year-old battery shop owner, Sushil Kumar, was shot dead by unidentified bike-borne assailants in the Bhagwanpur area of Kaimur district, Bihar. The incident triggered chaos in the busy Khiri Bazar as residents fled in fear. While police have launched a massive manhunt for the suspects, the incident has sparked a political row, with BJP MP Rajiv Pratap Rudy blaming opposition leader Tejashwi Yadav for the rising crime rate in the state.