കതിഹാർ: ബിഹാറിലെ കതിഹാർ ജില്ലയിലെ കാജിപുര ഗ്രാമത്തിൽ നവവധുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Newlywed Woman Death). മുഹമ്മദ് സാക്കിറിന്റെ ഭാര്യ ജന്നത്തി ഖാത്തൂൻ ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. വീടിനുള്ളിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ബലിയ ബെലോൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ബിജ്‌റ ഗ്രാമത്തിൽ നിന്നുള്ള ജന്നത്തിയും സാക്കിറും തമ്മിലുള്ള വിവാഹം നടന്നിട്ട് പത്തു മാസം വരെയേ ആകുന്നുള്ളൂ. മരണവിവരമറിഞ്ഞ് അസംഗർ എസ്.എച്ച്.ഒ നീരജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. എന്നാൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടതില്ലെന്ന് ബന്ധുക്കൾ രേഖാമൂലം അപേക്ഷ നൽകിയതായി പോലീസ് അറിയിച്ചു. മരണത്തിൽ ദുരൂഹതയുണ്ടോ അതോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. കുടുംബപ്രശ്നങ്ങളോ മറ്റെന്തെങ്കിലും കാരണങ്ങളോ മരണത്തിന് പിന്നിലുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
A newly married woman was found dead under suspicious circumstances in Kazipura village, Katihar district, Bihar. The victim, identified as Jannati Khatoon, was found hanging inside her home just 8 to 10 months after her marriage to Mohammad Zakir. While the police have launched an investigation into the cause of death, the woman's family has reportedly submitted a written request to skip the post-mortem examination.