Description
Digital Voice of Kerala
Tuesday, April 28, 2026

Digital Voice of Kerala
HomeNationalകുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: അടിയന്തര ഇടപെടൽ വേണമെന്ന് ദേശീയ പട്ടികവർഗ്ഗ...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: അടിയന്തര ഇടപെടൽ വേണമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ | Kumbh Mela

🎙️ Latest Podcast

ന്യൂഡൽഹി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിൽ അടിയന്തരമായി ഇടപെടാൻ മധ്യപ്രദേശ് പോലീസിന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ഉത്തരവ് നൽകി. വിവാഹത്തിന് പിന്നിൽ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കാനാണ് കമ്മീഷന്റെ നിർദ്ദേശം.(Kumbh Mela viral star’s wedding, National Commission for Scheduled Tribes demands immediate intervention )

കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പോലീസ് ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി മറുപടി നൽകണം. കേരള, മധ്യപ്രദേശ് പോലീസ് സേനകളുടെ പ്രതിനിധികളെ നേരിട്ട് കേട്ട ശേഷമാണ് കമ്മീഷൻ ഈ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

വിഷയത്തിൽ മധ്യപ്രദേശ് പോലീസ് നടത്തുന്ന അന്വേഷണത്തിന് പൂർണ്ണമായ സഹകരണം നൽകാൻ കേരള പോലീസിനോടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തർസംസ്ഥാന ബന്ധങ്ങളുള്ള കേസ് ആയതിനാൽ ഇരു സംസ്ഥാനങ്ങളിലെയും പോലീസ് സേനകൾ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.