കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ 11 വയസ്സുള്ള ഇരട്ട പെൺമക്കളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മെഡിക്കൽ റെപ്രസന്റേറ്റീവായ ശശി രഞ്ജൻ മിശ്ര (48) ആണ് മക്കളായ രിദ്ധിയെയും സിദ്ധിയെയും കൊലപ്പെടുത്തിയത് (Kanpur Twin Murder Case). ഞായറാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തിന് ശേഷം പ്രതി തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
കാൺപൂരിലെ ഫ്ലാറ്റിൽ വെച്ചാണ് മിശ്ര തന്റെ മക്കളെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ഭാര്യ രേഷ്മയും ആറ് വയസ്സുള്ള മകനും ഇവർക്കൊപ്പം താമസിക്കുന്നുണ്ട്. ശനിയാഴ്ച രാത്രി മക്കളെയും കൂട്ടി ഉറങ്ങാൻ പോയ മിശ്ര, പുലർച്ചെ പോലീസിനെ വിളിച്ച് താൻ മക്കളെ കൊലപ്പെടുത്തിയെന്ന് പറയുകയായിരുന്നു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് മിശ്ര സംശയിച്ചിരുന്നതായി പോലീസ് പറയുന്നു. ഇതിനെച്ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നു. ഭാര്യ മകനോടൊപ്പം താമസിക്കണമെന്നും മക്കളെ താൻ നോക്കിക്കൊള്ളാമെന്നും ഇയാൾ പറയാറുണ്ടായിരുന്നു.
മിശ്ര വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് ഭാര്യ രേഷ്മ പറഞ്ഞു. വീടിനുള്ളിൽ ഇയാൾ ഒന്നിലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. മക്കളുടെ മുറിയിൽ പ്രവേശിക്കുന്നതിൽ നിന്നും തന്നെ ഇയാൾ തടഞ്ഞിരുന്നതായും രേഷ്മ ആരോപിച്ചു. പോലീസ് സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങൾ. പ്രതിയായ ശശി രഞ്ജൻ മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദീപേന്ദ്ര നാഥ് ചൗധരി അറിയിച്ചു.
Summary: In a tragic incident in Kanpur, Uttar Pradesh, a 48-year-old medical representative, Shashi Ranjan Mishra, allegedly murdered his 11-year-old twin daughters by slitting their throats. After the crime, he contacted the police himself to report the murders. According to reports, the accused suspected his wife of having an affair and was reportedly suffering from depression. He had even installed CCTV cameras inside the house and restricted his wife’s access to the daughters’ room. The police have arrested Mishra and are conducting a thorough investigation.

