Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala
HomeWorldയുഎസ്-ഇറാൻ യുദ്ധത്തിനിടെ കരുത്തുകാട്ടി ഉത്തരകൊറിയ; വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു |...

യുഎസ്-ഇറാൻ യുദ്ധത്തിനിടെ കരുത്തുകാട്ടി ഉത്തരകൊറിയ; വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു | North Korea Ballistic Missile Launch

🎙️ Latest Podcast

സോൾ: ലോകശ്രദ്ധ മധ്യേഷ്യയിലെ ഇറാൻ യുദ്ധത്തിൽ പതിഞ്ഞിരിക്കെ, വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചുക്കൊണ്ട് ഉത്തര കൊറിയ ശക്തിപ്രകടനം നടത്തി ( North Korea Ballistic Missile Launch). ഞായറാഴ്ച പുലർച്ചെ സിൻപോ നഗരത്തിന് സമീപത്തുനിന്നാണ് മിസൈലുകൾ തൊടുത്തുവിട്ടത്. ഈ മാസത്തെ നാലാമത്തെയും ഈ വർഷത്തെ ഏഴാമത്തെയും മിസൈൽ പരീക്ഷണമാണിത്.

ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 6:10-ഓടെയാണ് മിസൈലുകൾ കടലിലേക്ക് വിക്ഷേപിച്ചത്. ഏകദേശം 140 കിലോമീറ്റർ ദൂരം സഞ്ചരിച്ച മിസൈലുകൾ കൊറിയൻ ഉപദ്വീപിന്റെ കിഴക്കൻ തീരത്തിന് സമീപം പതിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ (EEZ) മിസൈലുകൾ പ്രവേശിച്ചിട്ടില്ല.
ഇസ്രായേൽ-അമേരിക്ക സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധം ഏഴാം വാരത്തിലേക്ക് കടക്കുന്നതിനിടെയാണ് കിം ജോങ് ഉന്നിന്റെ ഈ നീക്കം. ഇറാന്റെ അവസ്ഥ തങ്ങൾക്കുണ്ടാകില്ലെന്നും ശക്തമായ പ്രതിരോധ ശേഷി തങ്ങൾക്കുണ്ടെന്നും ലോകത്തെ ബോധ്യപ്പെടുത്താനാണ് ഉത്തര കൊറിയ ഈ സമയത്ത് പരീക്ഷണം നടത്തുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനം അടുത്ത മാസം നടക്കാനിരിക്കെ, ചർച്ചകൾക്ക് മുൻപായി തങ്ങളുടെ കരുത്ത് കാട്ടുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. അതേസമയം, ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ്ങുമായി ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും നിലവിലെ പരീക്ഷണം ഇതിന് മങ്ങലേൽപ്പിച്ചേക്കാം. ഉത്തര കൊറിയ തങ്ങളുടെ ആണവായുധ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ആരംഭിച്ചതായും ഐഎഇഎ (IAEA) മേധാവി റാഫേൽ ഗ്രോസി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

പരീക്ഷണത്തെ തുടർന്ന് ദക്ഷിണ കൊറിയ അടിയന്തര സുരക്ഷാ യോഗം വിളിച്ചു ചേർത്തു. ഉത്തര കൊറിയയുടേത് ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുടെ ലംഘനമാണെന്നും ഇത്തരം പ്രകോപനങ്ങൾ നിർത്തണമെന്നും ദക്ഷിണ കൊറിയ ആവശ്യപ്പെട്ടു.

Summary: North Korea fired ballistic missiles into the sea on Sunday, marking its fourth launch this month and seventh this year. The missiles, launched from near Sinpo, flew about 140 km before falling into the sea. Experts suggest that Kim Jong Un is leveraging the global focus on the Iran war to demonstrate North Korea’s self-defense and nuclear capabilities. The launch comes ahead of US President Donald Trump’s planned Asia visit in May and amid heightening tensions regarding North Korea’s irreversible status as a nuclear-armed state.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.