Times Kerala

 കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയ നീക്കം നടത്തിയെന്ന് ആക്ഷേപം; പൗരത്വ ഭേദഗതി ഇന്ന് സുപ്രിംകോടതിയില്‍

 
കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയ നീക്കം നടത്തിയെന്ന് ആക്ഷേപം; പൗരത്വ ഭേദഗതി ഇന്ന് സുപ്രിംകോടതിയില്‍
 

പൗരത്വ ഭേദഗതിക്കായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് ഇന്ന് സുപ്രിംകോടതിയിലെത്തും. മുസ്ലിം ലീഗ് ഡിവൈഎഫ്‌ഐ അടക്കമുള്ള കക്ഷികളുടെ അഭിഭാഷകരാണ് വിഷയം ഉന്നയിക്കുക. സുപ്രിംകോടതി പരിഗണനയിലുള്ള വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയ നടപടി സ്വീകരിച്ചു എന്നാണ് ആക്ഷേപം.

സുപ്രിംകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതിക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കഴിഞ്ഞ ദിവസം നടന്നത്.  ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് സിഎഎ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. 
 

Related Topics

Share this story