ജപ്പാന്‍ സെയ്‌കോ ഗോള്‍ഡന്‍ ഗ്രാന്‍ഡ് പ്രിയില്‍ ഇന്ത്യയുടെ ശൈലി സിങ്ങിന് വെങ്കലം
Sun, 21 May 2023

യോക്കോഹാമ: ജപ്പാനിലെ യോക്കോഹാമയില്‍ നടക്കുന്ന സെയ്‌ക്കോ ഗോള്‍ഡന്‍ ഗ്രാന്‍ഡ് പ്രീ ലോക അത്‌ലറ്റിക്‌സില്‍ വെങ്കലം നേടി ഇന്ത്യയുടെ ശൈലി സിംഗ്. ലോങ്ജംപില്‍ 6.65 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ശൈലി വെങ്കലം നേടിയത്. ജര്‍മനിയുടെ മരീസെ ലുസോളോ മത്സരത്തില്‍ സ്വര്‍ണം നേടി (6.79 മീറ്റര്‍).