HomeNationalവെടിവെയ്പ്പിനിടെ ഇന്ത്യൻ കപ്പൽ ഹോർമുസ് കടന്നു: 16 കപ്പലുകളെ ഒഴിപ്പിക്കാൻ നീക്കം...

വെടിവെയ്പ്പിനിടെ ഇന്ത്യൻ കപ്പൽ ഹോർമുസ് കടന്നു: 16 കപ്പലുകളെ ഒഴിപ്പിക്കാൻ നീക്കം | Hormuz

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാനിയൻ ബോട്ടുകളുടെ വെടിവെയ്പ്പ്. ‘ജാഗ് അർനവ്’ ഉൾപ്പെടെ 16 കപ്പലുകളെ അടിയന്തരമായി ഒഴിപ്പിക്കാനുള്ള പട്ടിക വിദേശകാര്യ മന്ത്രാലയം തയ്യാറാക്കി. വെടിവെയ്പ്പിനിടയിലും പത്താമത്തെ ഇന്ത്യൻ കപ്പൽ സുരക്ഷിതമായി കടലിടുക്ക് കടന്നതായാണ് വിവരം.(Indian ship passes through Hormuz amid gunfire, Move to evacuate 16 ships)

അസംസ്കൃത എണ്ണയുമായി ‘ദേശ് ഗരിമ’ എന്ന കപ്പൽ മുംബൈ തുറമുഖത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും നിരവധി കപ്പലുകൾ ഹോർമുസ് കടക്കാൻ കാത്തുനിൽക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം പേർഷ്യൻ ഗൾഫിൽ 13 ഇന്ത്യൻ കപ്പലുകൾ ഉണ്ട്. ഒമാൻ ഉൾക്കടലിൽ 6 കപ്പലുകൾ, ചെങ്കടലിലും ഏദൻ ഉൾക്കടലിലുമായി 4 കപ്പലുകൾ എന്നിങ്ങനെയാണ് നില.

മേഖലയിലെ ഇന്ത്യൻ പതാകയുള്ള കപ്പലുകളിലായി 499 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതുവരെ വിവിധ കമ്പനികൾ ചേർന്ന് 2,487 നാവികരെ ഒഴിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. ഹോർമുസ് കടക്കാൻ ശ്രമിച്ച ‘സൻമാർ ഹെറാൾഡ്’, ‘ജാഗ് അർനവ്’ എന്നീ ഇന്ത്യൻ കപ്പലുകൾക്ക് നേരെയാണ് ഇറാൻ നാവികസേന വെടിവെയ്പ്പ് നടത്തിയത്. ഇതേത്തുടർന്ന് കപ്പലുകൾക്ക് പാതിവഴിയിൽ ഗതി മാറ്റേണ്ടി വന്നു. 20 ലക്ഷം ബാരൽ ഇറാഖി ക്രൂഡ് ഓയിൽ വഹിച്ച കപ്പലുകൾ നിലവിൽ സുരക്ഷിതമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ഇറാനിയൻ പ്രതിനിധി മുഹമ്മദ് ഫത്താലിയെ വിളിച്ചുവരുത്തി സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

ഇന്ത്യയുമായുള്ള ബന്ധം ശക്തമാണെന്നും വെടിവെയ്പ്പിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഇറാന്റെ ഇന്ത്യയിലെ ഹൈക്കമ്മീഷണർ പ്രതികരിച്ചത്. പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ, യുഎസ് ഉപരോധം പിൻവലിക്കാതെ കടലിടുക്ക് പൂർണ്ണമായി തുറക്കില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്.

WhatsApp Channel Banner

Latest updates

പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട: ലോറിയുടെ രഹസ്യ അറയിൽ...

കണ്ണൂർ: പയ്യന്നൂരിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ സ്പിരിറ്റ് വേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 7,000 ലിറ്റർ സ്പിരിറ്റും ഇതിനായി ഉപയോഗിച്ച ലോറിയും എക്സൈസ് കസ്റ്റഡിയിലെടുത്തു. ലോറിയുടെ അടിഭാഗത്ത് പ്രത്യേകം...

‘പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞത്, ഖേദം പ്രകടിപ്പിക്കുന്നു, പ്രിയദർശിനി...

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ തന്റെ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ. താൻ പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും കൂടുതൽ ശ്രദ്ധിക്കണമായിരുന്നുവെന്നും മന്ത്രി...

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനം: കേന്ദ്ര സർക്കാരിന് പങ്കില്ലെന്ന് വിദേശകാര്യ...

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്താനിരിക്കുന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ സർക്കാരിന് യാതൊരുവിധ പങ്കുമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വാർത്താസമ്മേളനം ഒരു സ്വകാര്യ മാധ്യമ സ്ഥാപനം സംഘടിപ്പിക്കുന്നതാണെന്നും അതിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെ...

വിജയ് സർക്കാരിൻ്റെ കന്നി ബജറ്റ് ഇന്ന്: ഉദയനിധി സ്റ്റാലിൻ്റെ...

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ നാടകീയ സംഭവങ്ങൾ അരങ്ങേറുന്നതിനിടെ നടൻ വിജയുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാരിന്റെ കന്നി സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ധനമന്ത്രി നിയമസഭയിൽ സമർപ്പിക്കുന്ന ബജറ്റിൽ സ്ത്രീകൾക്കായുള്ള വൻ ക്ഷേമപദ്ധതികൾക്കും...

വാഹനാപകടം: ആറന്മുള MLA അബിൻ വർക്കി ആശുപത്രിയിൽ നിരീക്ഷണത്തിൽ;...

പത്തനംതിട്ട: ഓമല്ലൂർ ഷട്ടർ മുക്കിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ആറന്മുള എംഎൽഎ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ. എംഎൽഎയുടെയും കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള സഹയാത്രികരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.(Aranmula...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...