HomeKeralaവിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സര്‍ക്കാര്‍ ചെലവിട്ടത് 3764.54 കോടി രൂപ: വിശദീകരിച്ച്...

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സര്‍ക്കാര്‍ ചെലവിട്ടത് 3764.54 കോടി രൂപ: വിശദീകരിച്ച് മുഖ്യമന്ത്രി | CM VD Satheesan

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ചെലവ് തുക വ്യക്തമാക്കിയത്.(CM VD Satheesan Explains Vizhinjam Port Expenses In Assembly Amid Opposition Protests)

പദ്ധതിക്കായി സർക്കാർ 5,370 കോടി രൂപ ചെലവാക്കിയെന്ന ആരോപണങ്ങൾക്കിടയിലാണ് കൃത്യമായ കണക്കുകൾ പുറത്തുവരുന്നത്. ഒന്നാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 817.80 കോടി രൂപയും അദാനി ഗ്രൂപ്പ് 2454 കോടി രൂപയുമാണ് ചെലവ് ചെയ്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി സഭയിൽ കണക്കുകൾ നിരത്തിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ചേര്‍ന്ന് 5,370 കോടി ചെലവിട്ടെന്നായിരുന്നു വാദം. അതേസമയം, സര്‍ക്കാര്‍ അറിയാതെ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം നടന്നു എന്ന ആരോപണത്തിൽ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം.

Story Summary

Chief Minister VD Satheesan informed the Legislative Assembly that the state government has spent ₹3,764.54 crores on the Vizhinjam Port project, countering the opposition’s claim of ₹5,370 crores. Meanwhile, the opposition has intensified its protest over the recent port share transfer.

WhatsApp Channel Banner

Latest updates

സ്വകാര്യ ഡിറ്റക്ടീവുകളുടെ അന്വേഷണത്തിന് പുതിയ നിയമനിർമാണം വേണം: കേന്ദ്രസർക്കാരിനോട്...

ന്യൂഡൽഹി: രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഡിറ്റക്ടീവുകളുടെ അന്വേഷണങ്ങൾക്ക് കൃത്യമായ നിയമപരമായ നിയന്ത്രണങ്ങളില്ലെന്ന കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള ലംഘനത്തിന് വഴിവെക്കുന്നുണ്ടെന്ന് നിരീക്ഷിച്ച പരമോന്നത കോടതി, വിഷയം പരിശോധിച്ച്...

കനത്ത മഴ: 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വൻ ജാഗ്രത നിർദേശം. വിപുലമായ മഴ മുന്നറിയിപ്പുകളെത്തുടർന്ന് ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി...

R സുഗതന് അവധി അനുവദിച്ചതിൽ വീഴ്ച: അണ്ടർ സെക്രട്ടറിക്കെതിരെ...

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബി ജെ പി കൗൺസിലർ ആർ സുഗതന് അവധി അനുവദിക്കാൻ വഴിയൊരുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ ഭാഗത്തുനിന്ന്...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും: എല്ലാ ജില്ലകളിലും...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ...

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് സമാപനം: ഇന്ത്യക്ക് 39 മെഡലുകളോടെ...

ഗ്ലാസ്‌ഗോ: വർണശബളമായ ചടങ്ങുകളോടെ 2026-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി. 13 സ്വർണവും 17 വെള്ളിയും 9 വെങ്കലവും ഉൾപ്പെടെ ആകെ 39 മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യ മെഡൽ പട്ടികയിൽ പ്രൗഢഗംഭീരമായ നാലാം...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....