Times Kerala

 പെൺകുട്ടികൾ പിറന്നത് ഇഷ്ടമായില്ല; കൊന്നുകത്തിച്ച​ പിതാവ് അറസ്റ്റിൽ

 
പെൺകുട്ടികൾ പിറന്നത് ഇഷ്ടമായില്ല; കൊന്നുകത്തിച്ച​ പിതാവ് അറസ്റ്റിൽ
 

ന്യൂഡൽഹി: ആൺകുഞ്ഞ് പിറക്കാത്തതിൽ കുപിതനായ യുവാവ് ത​െന്റ മൂന്നുദിവസം പ്രായമായ ഇരട്ടപ്പെൺകുട്ടികളെ കൊന്നുകത്തിച്ചു. സംഭവത്തിൽ ന്യൂഡൽഹി സുൽത്താൻപുരിൽ താമസിച്ചിരുന്ന നീരജ് സോളങ്കി(32)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി യൂണിവേഴ്‌സിറ്റി ബിരുദധാരിയാണ് ഇയാൾ. ഭാര്യ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് നീരജ് സോളങ്കിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. 

മേയ് 30നാണ് നീരജിനും ഭാര്യ പൂജയ്ക്കും ഹരിയാന റോഹ്തക്കിലെ ആശുപത്രിയിൽ വെച്ച്  ഇരട്ടക്കുട്ടികൾ ജനിച്ചത്. എന്നാൽ മൂന്നാംദിവസം, ജൂൺ മൂന്നിന് നീരജ് ഇരുവരെയും കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.  സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ഹരിയാനയിൽ നിന്നാണ് പൊലീസും ക്രൈംബ്രാഞ്ചും ചേർന്ന് പിടികൂടിയത്.

Related Topics

Share this story