Times Kerala

 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡനം; രണ്ട് പേർ അറസ്റ്റിൽ

 
പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡനം; രണ്ട് പേർ അറസ്റ്റിൽ

റായ്പൂർ: സഹോദരങ്ങളുൾപ്പെടെ മൂന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. തിങ്കളാഴ്ച ഛത്തീസ്​ഗഡിലെ ജഷ്പൂർ ജില്ലയിലായിരുന്നു  സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ഇരകളിലൊരാളുടെ സുഹൃത്തിനെ സംഘം സഹായത്തിനായി വിളിച്ചിരുന്നുവെന്നും ഇയാളും ഇരയെ ലൈം​ഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

15നും 17നും ഇടയിൽ പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയത്. മൂന്നം​ഗ സംഘം പെൺകുട്ടികളെ ബലം പ്രയോ​ഗിച്ച് കാറിൽ കയറ്റിയ ശേഷം സർ​ഗുജ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ മദ്യം ചേർത്ത പാനീയങ്ങൾ കുട്ടികൾക്ക് നൽകുകയും ഇതോടെ അബോധാവസ്ഥയിലായ പെൺകുട്ടികളെ കാട്ടിനുള്ളിലെത്തിച്ച് അതിക്രമം നടത്തുകയുമായിരുന്നു. പിന്നാലെ കുട്ടികളെ സംഘം പത്തൽ​ഗാവിലെ ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടു. സംഭവത്തിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും പോക്സോയും പ്രകാരം പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.   

 

Related Topics

Share this story