Times Kerala

വി​നോ​ദ​യാ​ത്രയ്‌ക്കെത്തിയ അ​ഞ്ച് കൗ​മാ​ര​ക്കാ​ർ ഉത്തർപ്രദേശിൽ നദിയിൽ മു​ങ്ങി മ​രി​ച്ചു

 
മരണം
ലഖ്‌നൗ: വി​നോ​ദ​യാ​ത്രയ്‌ക്കെത്തിയ അ​ഞ്ച് കൗ​മാ​ര​ക്കാ​ർ ഉത്തർപ്രദേശിൽ നദിയിൽ മു​ങ്ങി മ​രണപ്പെട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജ​ലൗ​ൺ ജി​ല്ല​യി​ലെ ബെ​ത്വ ന​ദി​യി​ൽ വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യവരാണ് കുളിക്കുന്നതിനിടയിൽ മുങ്ങിമരിച്ചത്. ജീവൻ നഷ്ടമായത് ആ​ര്യ​ൻ(16), അ​നു​ഭ​വ് ബു​ണ്ടേ​ല (17), ശി​വ(16), മ​ഹേ​ന്ദ്ര പ്ര​താ​പ്(17), ഹേ​മ​ന്ത് (17) എ​ന്നി​വർക്കാണ്. ഇവർ ഒ​രാ​യ് കോ​ട്വാ​ലി​യി​ലെ ബ​ഗൗ​ര പ്ര​ദേ​ശ​വാ​സി​ക​ളാണ്. ഗ്രാമവാസികൾ വ​സ്ത്ര​ങ്ങ​ളും മോ​ട്ടോ​ർ സൈ​ക്കി​ളും സ്‌​കൂ​ട്ട​റും ന​ദീ​തീ​ര​ത്ത് കാണുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. 

Related Topics

Share this story