യുപിയിൽ ബസ് കിടങ്ങിലേക്കു മറിഞ്ഞ് അഞ്ചുപേർ മരിച്ചു
Mon, 8 May 2023

ജലൗൻ: യുപിയിൽ വിവാഹപാർട്ടി സഞ്ചരിച്ചിരുന്ന ബസ് റോഡരികിലെ കിടങ്ങിലേക്കു മറിഞ്ഞ് അഞ്ചുപേർ മരിച്ചു. 17 പേർക്കു പരിക്കേറ്റിട്ടുണ്ട്. ഗോപാൽപുര ഗ്രാമത്തിലായിരുന്നു അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തിൽ ഇടിച്ചു നിയന്ത്രണം വിട്ട ബസ് കിടങ്ങിലേക്കു മറിയുകയായിരുന്നു.