

ഗുവാഹത്തി: അസമിലെ കാർബി ആംഗ്ലോങ് ജില്ലയിൽ ദുർമന്ത്രവാദം ആരോപിച്ചു ദമ്പതികളെ ഗ്രാമവാസികൾ ജീവനോടെ ചുട്ടുകൊന്നു (Witchcraft Allegation). ഹൗറഘട്ട് മേഖലയിലെ നമ്പർ 1 ബെലോഗുരി മുണ്ട ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. ഗാർഡി ബിറോവ (43), മീര ബിറോവ (33) എന്നിവരാണ് കൊല്ലപ്പെട്ടത്.
ആയുധങ്ങളുമായി ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം ആദ്യം ഇവരെ മാരകമായി മുറിവേൽപ്പിക്കുകയും പിന്നീട് വീടിന് തീയിടുകയുമായിരുന്നു. സംഭവമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിക്കുകയും കുറ്റക്കാരായ ഗ്രാമവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രദേശത്ത് നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളാണ് ഇത്തരം അനിഷ്ട സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ദുർമന്ത്രവാദത്തിന്റെ പേരിൽ ആൾക്കൂട്ട ആക്രമണങ്ങൾ തടയുന്നതിനായി 2015-ൽ അസം സർക്കാർ 'അസം വിച്ച് ഹണ്ടിംഗ് ആക്ട്' എന്ന കർശന നിയമം കൊണ്ടുവന്നിരുന്നു. ഈ നിയമപ്രകാരം കുറ്റവാളികൾക്ക് കഠിനശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും, കഴിഞ്ഞ പത്ത് വർഷത്തിനിടെ നൂറിലധികം പേർ ദുർമന്ത്രവാദ ആരോപണത്തെത്തുടർന്ന് അസമിൽ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.
In a shocking incident in Assam's Karbi Anglong district, a couple identified as Gardi Birowa and Mira Birowa were burnt alive by villagers on suspicion of practicing witchcraft. The attackers assaulted the victims with sharp weapons before setting their house on fire. While the police have arrested the accused, the incident highlights the persistent grip of superstition in the region despite the stringent Assam Witch Hunting (Prohibition, Prevention and Protection) Act of 2015. Over 100 people have lost their lives to such "witch-hunting" cases in the state over the last decade.