കാറുമല്ല ബൈക്കുമല്ല, മദ്യപിച്ച് പറത്താൻ ശ്രമിച്ചത് വിമാനം! : എയർ ഇന്ത്യ പൈലറ്റ് കാനഡയിൽ കസ്റ്റഡിയിൽ | Air India

യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ മാപ്പ് ചോദിച്ചു.
Air India pilot in custody in Canada after trying to fly while drunk
Updated on

ന്യൂഡൽഹി: വാൻകൂവറിൽ നിന്ന് ഡൽഹിയിലേക്ക് പറക്കേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റിനെ മദ്യപിച്ചെന്ന സംശയത്തെ തുടർന്ന് കനേഡിയൻ അധികൃതർ കസ്റ്റഡിയിലെടുത്തു. ഡിസംബർ 23-നായിരുന്നു സംഭവം. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് ജീവനക്കാരൻ നൽകിയ വിവരമാണ് പൈലറ്റിനെ കുടുക്കിയത്.(Air India pilot in custody in Canada after trying to fly while drunk)

വിമാനം പുറപ്പെടുന്നതിന് മുൻപായി ഡ്യൂട്ടി ഫ്രീ ഷോപ്പിൽ മദ്യം വാങ്ങാനെത്തിയ പൈലറ്റിൽ നിന്ന് മദ്യത്തിന്റെ മണം അനുഭവപ്പെട്ടതായി ജീവനക്കാരൻ അധികൃതരെ അറിയിച്ചു. തുടർന്ന് പൈലറ്റിനെ ബ്രെത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ പൈലറ്റ് പരാജയപ്പെട്ടതോടെ കനേഡിയൻ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രാദേശിക സമയം ഉച്ചയ്ക്ക് 3 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം (AI 186) ഈ സംഭവത്തെത്തുടർന്ന് വൈകി. മറ്റൊരു പൈലറ്റിനെ അടിയന്തരമായി ക്രമീകരിച്ച ശേഷം രണ്ട് മണിക്കൂർ വൈകിയാണ് വിമാനം വാൻകൂവറിൽ നിന്ന് പുറപ്പെട്ടത്. വിയന്ന വഴിയാണ് വിമാനം ഡൽഹിയിൽ എത്തിയത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ മാപ്പ് ചോദിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com