സാമ്പത്തികതട്ടിപ്പ് ; ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും നൂറാ ഫത്തേഹിയ്ക്കും നോട്ടീസയച്ച്‌ ഇ ഡി

Nora Fatehi, Jacqueline Fernandez

ന്യൂഡൽഹി :  സാമ്ബത്തിക തട്ടിപ്പ് കേസില്‍ സിനിമാ താരങ്ങള്‍ക്ക് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി.  സിനിമാ താരം നൂറാ ഫത്തേഹിയോടും ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോടും ആണ്  ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നല്‍കിയത്.

അതെസമയം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോട് നാളെ ഹാജരാകാന്‍ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവര്‍ക്കും തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്ക് ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഇ ഡിയുടെ ഈ നടപടി.

 

Share this story