Times Kerala

എ​ൻ​ സി​ പി ശ​ര​ദ് പ​വാ​ർ വി​ഭാ​ഗ​ത്തി​ന് സം​ഭാ​വ​ന വാ​ങ്ങാ​ൻ അനുമതി നൽകി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ 

 
ജനങ്ങളോട് സംസാരിക്കുമ്പോൾ ഉത്തരവാദിത്തം വേണം; മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ ആശങ്കയുളവാക്കുന്നത് -ശരദ് പവാർ
ന്യൂ​ഡ​ൽ​ഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ എ​ൻ ​സി ​പി ശ​ര​ദ് പ​വാ​ർ വി​ഭാ​ഗ​ത്തി​ന് സം​ഭാ​വ​ന വാ​ങ്ങാ​ൻ അനുമ​തി ന​ൽ​കി. പാർട്ടി മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിൻ്റെ പശ്ചാത്തലത്തി​ൽ സം​ഭാ​വ​ന സ്വീ​ക​രി​ക്കാ​ൻ അ​നു​വാ​ദം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​ട്ടുണ്ടായിരു​ന്നു. തുടർന്ന് കമ്മീഷൻ ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തു. പാർട്ടി നേതാക്കൾ ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്തെത്തിയത് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സു​പ്രി​യ സു​ലെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്. ലഭിച്ചത് സ്വ​മേ​ധ​യാ ജ​ന​ങ്ങ​ൾ ന​ൽകു​ന്ന സം​ഭാ​വ​ന സ്വീ​ക​രി​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ്. അ​ജി​ത് പ​വാ​ർ പ​ക്ഷ​ത്തി​ന് ഔ​ദ്യോ​ഗി​ക എ​ൻ​ സി ​പി​യാ​യി അംഗീകാരം നല്കിയതോടെയാണ് ശരദ് പവാർ പക്ഷത്തിന് സം​ഭാ​വ​ന വാ​ങ്ങാ​നു​ള്ള അ​വ​കാ​ശം നഷ്ടമായത്. 

Related Topics

Share this story