Times Kerala

 വ​കു​പ്പു​വി​ഭ​ജ​നം, മ​ന്ത്രി​സ​ഭാ വി​ക​സ​നം: ച​ർ​ച്ച​ക​ൾ​ക്കാ​യി സി​ദ്ധ​രാ​മ​യ്യ​യും ശി​വ​കു​മാ​റും ഡ​ൽ​ഹി​യി​ൽ

 
 വ​കു​പ്പു​വി​ഭ​ജ​നം, മ​ന്ത്രി​സ​ഭാ വി​ക​സ​നം: ച​ർ​ച്ച​ക​ൾ​ക്കാ​യി സി​ദ്ധ​രാ​മ​യ്യ​യും ശി​വ​കു​മാ​റും ഡ​ൽ​ഹി​യി​ൽ
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മ​ന്ത്രി​സ​ഭാ വി​ക​സ​നം, വ​കു​പ്പു വി​ഭ​ജ​നം എ​ന്നി​വ ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ശി​വ​കു​മാ​റും ഡ​ൽ​ഹി​യി​ലെ​ത്തി. ഇ​രു നേ​താ​ക്ക​ളും വെ​വ്വേ​റെ​യാ​ണ് ഡ​ൽ​ഹി​ക്കു പോ​യ​ത്. കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡു​മാ​യി ഇ​രു​വ​രും ഇ​ന്നു ച​ർ​ച്ച ന​ട​ത്തും.
 
മേ​യ് 20ന് ​മു​ഖ്യ​മ​ന്ത്രി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യും എ​ട്ടു മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തെ​ങ്കി​ലും വ​കു​പ്പു​ക​ൾ വി​ഭ​ജി​ച്ചു ന​ല്കി​യി​ട്ടി​ല്ല. മ​ന്ത്രി​സ്ഥാ​ന​ത്തി​നാ​യി വി​വി​ധ സ​മു​ദാ​യ​ങ്ങ​ൾ സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ർ​ണാ​ട​ക​യി​ൽ 34 മ​ന്ത്രി​മാ​ർ​വ​രെ​യാ​കാം.

Related Topics

Share this story