ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സർക്കാർ ആരംഭിച്ച 'അടൽ കാന്റീനുകൾ' ജനശ്രദ്ധയാകർഷിക്കുന്നു. വെറും അഞ്ച് രൂപയ്ക്ക് വയറുനിറയെ ഭക്ഷണം നൽകുന്ന ഈ പദ്ധതി പാവപ്പെട്ടവർക്കും ദിവസക്കൂലിക്കാർക്കും വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്.(Just Rs 5 to satisfy hunger, Atal Canteens become a revolution in Delhi)
ഗുണനിലവാരമുള്ള ഭക്ഷണമാണ് അടൽ കാന്റീനുകളുടെ മുഖമുദ്ര. റൊട്ടി, ചോറ്, പരിപ്പ് കറി, വെജിറ്റബിൾ കറി എന്നിവയടങ്ങുന്ന താലി മീൽസാണ് ഇവിടെ വിളമ്പുന്നത്. പൂർണ്ണമായും വെജിറ്റേറിയൻ ഭക്ഷണമാണിത്. ഉച്ചയൂണ് രാവിലെ 11.30 മുതൽ 2 മണി വരെയും, രാത്രി ഭക്ഷണം വൈകിട്ട് 6.30 മുതൽ 9 മണി വരെയും ലഭ്യമാണ്.
ക്ലൗഡ് കിച്ചൺ മാതൃകയിൽ ഒരിടത്ത് പാകം ചെയ്യുന്ന ഭക്ഷണം കാന്റീനുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഡിജിറ്റൽ ടോക്കൺ സംവിധാനം വഴി തിരക്ക് നിയന്ത്രിക്കുന്നു. ഒരു കാന്റീനിൽ നിന്ന് ഒരു സമയം 500 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.