ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടിയുടെ പാർലമെന്റ് മാർച്ചും സോനം വാങ്ചുകിന്റെ നിരാഹാര സമരവും ഉയർത്തി ഡൽഹിയിൽ കനത്ത രാഷ്ട്രീയ സംഘർഷാവസ്ഥ. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇന്ന് രാവിലെ 9 മണിയോടെ ജന്തർ മന്തറിൽ എത്തിച്ചേരാൻ പാർട്ടി അനുകൂലികൾക്ക് ആഹ്വാനം നൽകിയിട്ടുണ്ട്. പ്രതിസന്ധി ശക്തമായി തുടരുമ്പോഴും സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകുമായി ചർച്ച നടത്തണമെന്ന നിർദ്ദേശം ഇതുവരെ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ല.(Delhi On High Alert Over CJP Parliament March As Sonam Wangchuk Continues Hunger Strike)
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരിയിൽ അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി 25 ബറ്റാലിയൻ കേന്ദ്രസേനയെയാണ് വിന്യസിച്ചിരിക്കുന്നത്. മെട്രോ സ്റ്റേഷനുകൾ വഴിയും മറ്റ് പൊതുഗതാഗത മാർഗ്ഗങ്ങളിലൂടെയും സമരസ്ഥലത്തേക്ക് എത്തുന്നവരെ പോലീസ് കർശനമായി നിരീക്ഷിച്ചു വരികയാണ്.
ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിവന്ന സോനം വാങ്ചുകിനെ കഴിഞ്ഞ ദിവസം പോലീസ് ബലമായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സുരക്ഷാ ഡ്രിൽ എന്ന വ്യാജേന പുലർച്ചെ 3 മണിക്ക് മന്ദിർമാർഗ് പോലീസ് സ്റ്റേഷനിൽ എസ്എച്ച്ഒമാരെ വിളിച്ചുവരുത്തി അതീവ രഹസ്യമായാണ് വാങ്ചുകിനെ മാറ്റാനുള്ള പോലീസ് ഓപ്പറേഷൻ ആസൂത്രണം ചെയ്തത്.
Story Summary
Security has been heavily tightened in New Delhi with 25 battalions of central forces deployed as the Cockroach Janata Party gears up for its march to Parliament. Meanwhile, the Delhi High Court declined emergency relief to Sonam Wangchuk’s wife seeking his transfer to a private hospital, while Wangchuk continues his hunger strike at Safdarjung Hospital following a stealthy pre-dawn police evacuation.


