HomeNational'കോക്രോച്ച് പാർട്ടി'യുടെ എക്സ് അക്കൗണ്ട് വിലക്ക്; കേന്ദ്ര സർക്കാരിനും എക്സിനും ഡൽഹി...

‘കോക്രോച്ച് പാർട്ടി’യുടെ എക്സ് അക്കൗണ്ട് വിലക്ക്; കേന്ദ്ര സർക്കാരിനും എക്സിനും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ് | Cockroach Party

ഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ ‘കോക്രോച്ച് പാർട്ടി’യുടെ (സി.ജെ.പി) ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് നിരോധിച്ചതിനെതിരെ ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ (Cockroach Party). പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാരിനും എക്സ് പ്ലാറ്റ്‌ഫോമിനും കോടതി നോട്ടീസയച്ചു. എന്നാൽ, അക്കൗണ്ട് ഉടൻ പുനഃസ്ഥാപിച്ച് നൽകണമെന്ന ഹർജിക്കാരന്റെ ആവശ്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതി തയ്യാറായില്ല. ഇതിനിടെ, തനിക്ക് നിലവിൽ വധഭീഷണിയുണ്ടെന്ന് ഹർജിക്കാരനായ അഭിജിത് ദീപ്കെ കോടതിയെ അറിയിച്ചു.

അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചില ഉള്ളടക്കങ്ങൾ ‘അല്പം അരോചകമാണ്’ എന്ന് ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അക്കൗണ്ട് പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെയും എക്സ് അധികൃതരുടെയും വിശദീകരണം കേട്ടതിനു ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് കോടതി വ്യക്തമാക്കി. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് സർക്കാരിന്റെ വാദങ്ങൾ കേൾക്കുമെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകന് കോടതി ഉറപ്പു നൽകിയിട്ടുണ്ട്. ഹർജിക്കാരന് വേണ്ടി പ്രമുഖ അഭിഭാഷകൻ അഖിൽ സിബൽ കോടതിയിൽ ഹാജരായി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യാദവ് യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ കൂട്ടായ്മയാണ് സി.ജെ.പി. കഴിഞ്ഞയാഴ്ച കോടതി നടപടികൾക്കിടെ, “തൊഴിലില്ലാത്ത ചില യുവാക്കൾ സോഷ്യൽ മീഡിയ, ആർ.ടി.ഐ ആക്ടിവിസ്റ്റുകളായി മാറി സമൂഹത്തെ ആക്രമിക്കുകയാണെന്നും ഇവർ പാറ്റകളും (കോക്രോച്ചുകൾ) പരാന്നഭോജികളുമാണ്” എന്നും ചീഫ് ജസ്റ്റിസ് പരാമർശിച്ചിരുന്നു. ഇതിനെതിരെയാണ് കോക്രോച്ച് പാർട്ടി രൂപീകൃതമായത്.

സോഷ്യൽ മീഡിയയിൽ അതിവേഗം വളർന്ന സി.ജെ.പിയുടെ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള എക്സ് അക്കൗണ്ടാണ് കേന്ദ്ര നിർദ്ദേശപ്രകാരം നേരത്തെ പൂട്ടിച്ചത്. തുടർന്ന് ആരംഭിച്ച ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പുതിയ അക്കൗണ്ടിനും ലക്ഷത്തിലധികം ഫോളോവേഴ്സായിട്ടുണ്ട്. ഭരണകക്ഷിയായ ബി.ജെ.പിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെപ്പോലും പിന്നിലാക്കി കുതിക്കുകയായിരുന്ന സി.ജെ.പിയുടെ 21 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിക്കാൻ മൂന്ന് തവണ ശ്രമം നടന്നതായും ഇവർ ആരോപിക്കുന്നു.

Story Summary: The Delhi High Court has issued notices to the Central Government and X (formerly Twitter) over a petition challenging the ban on the ‘Cockroach Party’ account. However, the court declined to pass an immediate order to restore the account, noting some content was “a bit annoying”.

WhatsApp Channel Banner

Latest updates

ചരിത്രപ്പോരാട്ടത്തിന് വേദിയാകാൻ കൊൽക്കത്ത; ഇന്ത്യയും ബ്രസീലും നേർക്കുനേർ: സ്വപ്നപോരാട്ടം...

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ആദ്യമായി ഇന്ത്യയുടെ സീനിയർ ദേശീയ ടീമിനെതിരെ ഔദ്യോഗിക അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിറങ്ങുന്നു (India...

കനത്ത മഴ: മൂന്നു ജില്ലകളിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ എറണാകുളം, വയനാട്, കാസർഗോഡ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 31 (വെള്ളിയാഴ്ച) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain...

ഭോജ്ശാല തർക്കം: ദർഗയിൽ വെള്ളിയാഴ്ച നമസ്‌കാരത്തിന് സുപ്രീംകോടതിയുടെ ഇടക്കാല...

ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലെ തർക്കഭൂമിയായ ഭോജ്ശാല സമുച്ചയത്തിന് സമീപമുള്ള ദർഗയിൽ മുസ്ലിം വിഭാഗത്തിന് വെള്ളിയാഴ്ചകളിൽ നമസ്‌കാരം നടത്താൻ സുപ്രീംകോടതി ഇടക്കാല അനുമതി നൽകി (Bhojshala dispute). ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്...

സ്ത്രീധനപീഡനം സഹിക്കാനാകാതെ സർക്കാർ അധ്യാപിക ആത്മഹത്യ; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ...

ഡെറാഡൂൺ: സ്ത്രീധനപീഡനവും ഭർതൃവീട്ടിലെ മാനസിക-ശാരീരിക പീഡനവും സഹിക്കാനാകാതെ സർക്കാർ സ്കൂൾ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു (Dehradun dowry harassment). മരിക്കുന്നതിന് മുൻപ് യുവതി പകർത്തിയ വീഡിയോ...

വ്യാജ പാസ്‌പോർട്ട് കേസ്: ഛോട്ടാ രാജന് ഏഴ് വർഷം...

ചെന്നൈ: വ്യാജ രേഖകളും വ്യാജ വിലാസവും ഉപയോഗിച്ച് പാസ്‌പോർട്ട് സമ്പാദിച്ച കേസിൽ അധോലോക നായകൻ ഛോട്ടാ രാജന് ഏഴ് വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് ചെന്നൈയിലെ സിബിഐ പ്രത്യേക...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....