HomeNationalCPIM കേന്ദ്ര കമ്മിറ്റി യോഗത്തിന് ഡൽഹിയിൽ തുടക്കം: പിണറായി വിജയനെ പ്രതിപക്ഷ...

CPIM കേന്ദ്ര കമ്മിറ്റി യോഗത്തിന് ഡൽഹിയിൽ തുടക്കം: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ അനുമതി ലഭിച്ചത് അറിയിച്ചു, നിർണ്ണായക ചർച്ചകൾ | CPIM Central Committee

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ സി പി ഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഡൽഹിയിൽ തുടക്കം. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവാക്കാൻ പൊളിറ്റ് ബ്യൂറോ അനുമതി നൽകിയതായി പാർട്ടി ജനറൽ സെക്രട്ടറി കേന്ദ്ര കമ്മിറ്റി യോഗത്തെ ഔദ്യോഗികമായി അറിയിച്ചു.(CPIM Central Committee Delhi Pinarayi Vijayan Opposition Leader Kerala Election Defeat)

ഡൽഹിയിൽ ആരംഭിച്ച ത്രിദിന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് കേരളത്തിലെ തോൽവിയും പിണറായിയുടെ പുതിയ പദവിയും പ്രധാന ചർച്ചാവിഷയമാകുന്നത്. മുഖ്യമന്ത്രി എന്ന നിലയിലാണ് പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകി കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തിയിരുന്നതെന്നും, അതിനാൽ അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കരുതെന്നും അഞ്ചിലധികം പിബി അംഗങ്ങൾ യോഗത്തിൽ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

പുനപരിശോധന ഉണ്ടാകില്ലെന്ന ഉറപ്പിലാണ് നിലവിൽ തീരുമാനം സിസിയിൽ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ഒരിടത്തും ഇടതുഭരണം ഇല്ലാത്ത സാഹചര്യത്തിലാണ് ഈ കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത് എന്നത് പാർട്ടിയെ സംബന്ധിച്ച് അതീവ ഗുരുതരമായ അവസ്ഥയാണ്. കേരളത്തിലെ കനത്ത പരാജയം പാർട്ടിയെ ഞെട്ടിച്ചുവെന്നാണ് പിബി വിലയിരുത്തൽ. ഇതുവരെ കേന്ദ്ര കമ്മിറ്റി യോഗങ്ങളിൽ വിവിധ വിഷയങ്ങളിൽ ഒറ്റക്കെട്ടായി നിലപാട് സ്വീകരിച്ചിരുന്ന ചരിത്രമാണ് കേരളത്തിൽ നിന്നുള്ള സിസി അംഗങ്ങൾക്കുള്ളത്. എന്നാൽ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി കേരളത്തിലെ നേതാക്കൾക്കിടയിൽ തന്നെയുള്ള വ്യത്യസ്ത നിലപാടുകൾ ഇത്തവണത്തെ യോഗത്തിൽ പരസ്യമായി പ്രകടമാകാൻ സാധ്യതയുണ്ട്.

Story Summary

The CPI(M) Central Committee meeting in Delhi commenced amid an unprecedented internal crisis following the party’s crushing defeat in the Kerala Assembly elections. General Secretary reported that the Politburo approved Pinarayi Vijayan’s appointment as the Leader of the Opposition based on a majority decision, despite stiff opposition from over five PB members. The PB report termed the Kerala debacle “shocking” and noted the party’s failure to gauge the public desire for change. Disagreements within the Kerala faction are expected to emerge during the CC debate.

WhatsApp Channel Banner

Latest updates

ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം ചെയ്ത് പൊലീസിൻ്റെ തല്ലുവാങ്ങി: ഇന്ന്...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രക്ഷോഭങ്ങളും രാജിയാവശ്യവും കനക്കുമ്പോൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ പഴയകാല രാഷ്ട്രീയ പ്രവർത്തനം വീണ്ടും ചർച്ചയാകുന്നു. 1997-ൽ ഒഡീഷയിൽ കോൺഗ്രസിന്റെ ജെ.ബി....

‘കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി’: CJPയുടെ...

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ കോക്റോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. "കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ...

CJPയുടെ നീറ്റ് പ്രക്ഷോഭം ശക്തമാകുന്നു: മുംബൈയിൽ ഇന്ന് 15...

മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭം രാജ്യത്തുടനീളം പടരുന്നതിനിടെ മുംബൈ നഗരത്തിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് (ജൂലൈ 23) മുതൽ ഓഗസ്റ്റ് 6 വരെയാണ് നഗരത്തിൽ നിയന്ത്രണങ്ങൾ...

തുടർച്ചയായ 12ാം ദിനവും ഇറാനിൽ US വ്യോമാക്രമണം: ബുഷെഹർ...

ടെഹ്റാൻ: തെക്കുപടിഞ്ഞാറൻ, തെക്കൻ ഇറാനിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ വ്യാഴാഴ്ച പുലർച്ചെ അമേരിക്കൻ വ്യോമാക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിനമുണ്ടായ ആക്രമണത്തിൽ പ്രവിശ്യകളിലെ നിരവധി കേന്ദ്രങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ നടക്കുകയും ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള...

വിജയ് ചിത്രം ‘ജന നായകൻ’ തിയറ്ററുകളിൽ: ആദ്യ പ്രതികരണങ്ങൾ...

ചെന്നൈ : തമിഴ് സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ദവിജയുടെ ചിത്രം 'ജന നായകൻ' തിയറ്ററുകളിലെത്തി. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയുടെ ആദ്യ പ്രദർശനങ്ങൾ പൂർത്തിയായതോടെ സോഷ്യൽ...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...