ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭ സമരം ഡൽഹി ജന്തർ മന്തറിൽ തുടരുന്നു. ജന്തർ മന്തറിലല്ലാതെ രാജ്യതലസ്ഥാനത്തെ മറ്റൊരിടത്തും ഒത്തുകൂടാൻ പാർട്ടി ആഹ്വാനം ചെയ്തിട്ടില്ലെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ വ്യക്തമാക്കി.(CJP NEET protest continues at Jantar Mantar Opposition to raise issue in Parliament)
ജന്തർ മന്തറിൽ തികച്ചും സമാധാനപരമായ രീതിയിലാണ് സമരം പുരോഗമിക്കുന്നത്. എന്നാൽ, ചില അക്രമികൾ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ സംഘടിച്ച് ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും, ഇത്തരക്കാരുമായി സി.ജെ.പിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിൽ പൊലീസും സമരക്കാരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുകളാണ് അരങ്ങേറുന്നത്.
ഇതിനിടെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. വിഷയം പാർലമെന്റിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് കടുത്ത പ്രക്ഷുബ്ധതയ്ക്ക് സാക്ഷ്യം വഹിച്ചേക്കും.
Story Summary
The Cockroach Janata Party continued its protest at Jantar Mantar demanding the resignation of Education Minister Dharmendra Pradhan over the NEET exam row, with founder Abhijeet Dipke distancing the party from any external violence. Meanwhile, the Opposition led by Rahul Gandhi is set to disrupt Parliament demanding an urgent discussion on the paper leak and police action against protesters.


