HomeNational'3 ദിവസമായി ഉണ്ണാനോ ഉറങ്ങാനോ സാധിക്കുന്നില്ല': ജബൽപുർ ബോട്ടപകടത്തിൽ ക്യാപ്റ്റൻ |...

‘3 ദിവസമായി ഉണ്ണാനോ ഉറങ്ങാനോ സാധിക്കുന്നില്ല’: ജബൽപുർ ബോട്ടപകടത്തിൽ ക്യാപ്റ്റൻ | Boat Pilot

ജബൽപുർ: ബർഗി ഡാമിൽ വ്യാഴാഴ്ച ഒൻപതുപേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ തന്നാലാവുന്നത് പോലെ ആളുകളെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് ക്യാപ്റ്റൻ മഹേഷ് പട്ടേൽ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് അദ്ദേഹം മാപ്പ് ചോദിച്ചു. 15 വർഷത്തെ തന്റെ അനുഭവപരിചയത്തിനിടയിൽ ഇത്തരമൊരു ദുരന്തം ആദ്യമാണെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.(Can’t Eat, Sleep, Jabalpur Boat Pilot On Tragedy That Killed 9)

ഖമരിയ ദ്വീപിൽ നിന്ന് യാത്ര തിരിക്കുമ്പോൾ കാലാവസ്ഥ സാധാരണമായിരുന്നു. എന്നാൽ ജലാശയത്തിന്റെ മധ്യഭാഗത്തെത്തിയപ്പോൾ കാറ്റ് ശക്തമായി. കാലാവസ്ഥ മോശമാണെന്ന മുന്നറിയിപ്പുകളൊന്നും അധികൃതരിൽ നിന്ന് ലഭിച്ചിരുന്നില്ല. ബോട്ടിനുള്ളിലേക്ക് വെള്ളം കയറാൻ തുടങ്ങിയതോടെ പൈലറ്റ് റിസപ്ഷനുമായി ബന്ധപ്പെട്ട് മറ്റൊരു ബോട്ട് അയക്കാൻ അഭ്യർത്ഥിച്ചു. അപകടം സംഭവിക്കാൻ പോകുകയാണെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

വെള്ളം കയറിയതിന് ശേഷമാണ് ജീവനക്കാർ ലൈഫ് ജാക്കറ്റുകൾ നൽകിയതെന്ന യാത്രക്കാരുടെ ആരോപണം അദ്ദേഹം തള്ളി. തുടക്കത്തിൽ ലൈഫ് ജാക്കറ്റുകൾ നൽകിയെങ്കിലും പാട്ടും നൃത്തവുമായി ആഘോഷത്തിലായിരുന്ന യാത്രക്കാർ അത് ധരിക്കാൻ തയ്യാറായില്ലെന്നാണ് പൈലറ്റിന്റെ വാദം. എൻജിൻ റൂമിൽ വെള്ളം കയറിയതോടെ ബോട്ടിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു. കരയിലേക്ക് ബോട്ട് എത്തിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ പരമാവധി ആളുകളെ ലൈഫ് ജാക്കറ്റ് ധരിപ്പിക്കാനാണ് ശ്രമിച്ചതെന്നും അവസാനം മാത്രമാണ് താൻ ബോട്ടിൽ നിന്ന് ചാടിയതെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തെത്തുടർന്ന് മഹേഷ് പട്ടേലിനെയും സഹായിയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. എന്നാൽ ഇതൊരു പ്രകൃതിദുരന്തമാണെന്നും തനിക്ക് കൃത്യമായ ലൈസൻസും പരിശീലനവും ഉണ്ടെന്നുമാണ് പൈലറ്റിന്റെ നിലപാട്. തന്റെ കുടുംബം പുലർന്നിരുന്നത് ഈ ജോലിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച വൈകുന്നേരം 6:15-ഓടെയാണ് ബോട്ട് മറിഞ്ഞത്. ഇതുവരെ 9 മരണം സ്ഥിരീകരിച്ചു. 28 പേരെ രക്ഷപ്പെടുത്തി. ഇപ്പഴും 4 പേരെ കാണാനില്ല. 72 വയസ്സുകാരനായ റിയാസ് ഹുസൈൻ നാല് മണിക്കൂറോളം വെള്ളത്തിനടിയിൽ തല ഉയർത്തിപ്പിടിച്ച് നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് അറിയിച്ചു.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....